Published: January 06, 2026 10:44 AM IST
1 minute Read
സിഡ്നി∙ സൂര്യകുമാർ യാദവ് ബാറ്റിങ്ങിനിറങ്ങുമ്പോൾ സമ്മർദം ഒഴിവാക്കണമെന്ന് ഓസ്ട്രേലിയ മുൻ താരവും ക്രിക്കറ്റ് പരിശീലകനുമായ റിക്കി പോണ്ടിങ്. ഫോമിനെക്കുറിച്ച് ആധി പിടിക്കാതെ പരമാവധി റൺസ് നേടുകയെന്നു മാത്രം ചിന്തിച്ചാൽ അദ്ദേഹം നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്കു മാറ്റം വരുമെന്നും പോണ്ടിങ് വ്യക്തമാക്കി. കഴിഞ്ഞ വർഷം 19 ട്വന്റി20 മത്സരങ്ങളിൽ കളിച്ച സൂര്യകുമാര്‍ യാദവ് 218 റൺസാണ് ആകെ നേടിയത്.
കഴിഞ്ഞ വർഷം ഒരു അർധ സെഞ്ചറി പോലും നേടാൻ താരത്തിനു സാധിച്ചിരുന്നില്ല.‘‘സൂര്യകുമാർ യാദവ് ഔട്ടാകുന്നതിനെപ്പറ്റിയല്ല, റൺസ് നേടുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. മറ്റു ചിന്തകളും ആശങ്കകളും അനാവശ്യമാണ്. ട്വന്റി20 ക്രിക്കറ്റിൽ ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് സൂര്യകുമാർ. സ്വന്തം ഫോമിനെക്കുറിച്ച് ആധി പിടിക്കാതെ പരമാവധി റൺസ് നേടുകയെന്നു മാത്രം ചിന്തിച്ചാൽ അദ്ദേഹം നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്കു മാറ്റം വരും.’’
‘‘കഴിഞ്ഞ പരമ്പരയിൽ വരെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗില്ലിനെ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയതും എന്നെ അദ്ഭുതപ്പെടുത്തി. ഗിൽ ഇപ്പോൾ മികച്ച ഫോമിലായിരിക്കില്ല. പക്ഷേ, അദ്ദേഹത്തിന് അവസരം നൽകേണ്ടതായിരുന്നു.’’– പോണ്ടിങ് പറഞ്ഞു. ട്വന്റി20യിൽ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് വൈസ് ക്യാപ്റ്റൻ ഗില്ലിനെ ബിസിസിഐ ലോകകപ്പ് ടീമിൽനിന്നു പുറത്താക്കുന്നത്.
English Summary:








English (US) ·