‘ഫോൺ താഴെ വീണാൽ എന്നെ കുറ്റപ്പെടുത്തരുത്’: സെൽഫി വിഡിയോയെടുത്ത് ഫാൻ, ഫോൺ പിടിച്ചുവാങ്ങി ബുമ്ര– വിഡിയോ

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: December 18, 2025 06:01 PM IST

1 minute Read

 X/@Goatlified)
വിമാനത്താവളത്തിൽ വച്ച് സെൽഫി വിഡിയോയെടുക്കുന്ന ആരോധകനോട് അനിഷ്ടത്തോടെ സംസാരിക്കുന്ന ജസ്പ്രീത് ബുമ്ര (ചിത്രം: X/@Goatlified)

മുംബൈ ∙ തനിക്കൊപ്പമുള്ള സെൽഫി വിഡ‍ിയോ എടുത്ത ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര. വിമാനത്താവളത്തിൽ ചെക്ക്-ഇൻ ക്യൂവിൽ നിൽക്കുമ്പോൾ, ബുമ്ര ഒരു യുവാവിനോട് ചൂടാകുന്നതും ഫോൺ പിടിച്ചുവാങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. യുവാവ് തന്നെ പകർത്തിയ വിഡിയോയിൽനിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്.

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ദൃശ്യങ്ങളിൽ, സെൽഫി വിഡിയോ റെക്കോർഡ് ചെയ്തുകൊണ്ടിരുന്ന ഒരു ആരാധകനോട്, താങ്കളുടെ ഫോൺ താഴെ വീണു പൊട്ടിപ്പോയാൽ തന്നെ കുറ്റപ്പെടുത്തരുതെന്ന് ബുമ്ര മുന്നറിയിപ്പ് നൽകുന്നത് കാണാം. എങ്കിലും ആരാധകൻ റെക്കോർഡിങ് തുടർന്നു. ഇതിനു ശേഷം ബുമ്ര കൈ സ്ക്രീനിലേക്കു വരുന്നതും വിഡിയോ അവസാനിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബുമ്രയും ആരാധകനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:

ആരാധകൻ: ഞാൻ നിങ്ങളെയും കൊണ്ടേ പോകൂ, സർ

ബുമ്ര: നിങ്ങളുടെ ഫോൺ താഴെ വീണാൽ എന്നെ കുറ്റപ്പെടുത്തരുത്

ആരാധകൻ: അതു കുഴപ്പമില്ല സർ

ഇതിനു ശേഷമാണ് ബുമ്രയുടെ കൈ, ഫോണിനടുത്തേയ്ക്കു നീങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കു ശേഷം വ്യക്തിപരമായ കാര്യങ്ങളാൽ ബുമ്ര ടീം ക്യാംപ് വിട്ടിരുന്നു. മൂന്നാം ട്വന്റി20യിൽ താരം കളിച്ചിരുന്നില്ല.

What an arrogant behaviour by Jasprit Bumrah. First helium threatened his instrumentality that helium would propulsion his phone, and aboriginal helium snatched the fan's phone. pic.twitter.com/O2e4jSLw7s

— 𝐆𝐨𝐚𝐭𝐥𝐢𝐟𝐢𝐞𝐝 👑 (@Goatlified) December 17, 2025

ലക്നൗവിൽ നിശ്ചയിച്ചിരുന്ന നാലാം ട്വന്റി20ക്കു മുന്നോടിയായി ടീമിനൊപ്പം ചേരുന്നതിന് വിമാനത്താവളത്തിലെത്തിയപ്പോൾ ചിത്രീകരിച്ചതാണ് ഈ വിഡിയോയെന്നാണ് സൂചന. ലക്നൗവിലെ കടുത്ത മൂടൽമഞ്ഞിനെ തുടർന്നു നാലാം ട്വന്റി20 മത്സരം ഉപേക്ഷിച്ചിരുന്നു. അഞ്ചാം മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കും.

English Summary:

Jasprit Bumrah is successful the quality aft a video surfaced showing him taking a fan's telephone astatine the airport. The incidental occurred erstwhile the instrumentality was signaling a selfie video with the cricketer, starring to a heated exchange.

Read Entire Article