Published: May 26 , 2025 03:13 PM IST
1 minute Read
മൊണാക്കോ∙ ഫോർമുല 2 കാറോട്ടത്തിലെ മൊണാക്കോ ഗ്രാൻപ്രി സ്പ്രിന്റ് റേസിൽ ഇന്ത്യയുടെ ഖുഷ് മൈനി ചാംപ്യൻ. മൊണാക്കോ സർക്യൂട്ടിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ബെംഗളൂരു സ്വദേശിയായ ഇരുപത്തിനാലുകാരൻ ഖുഷ്.
ഡിഎഎംഎസ് ടീമിനു വേണ്ടിയാണ് ഖുഷ് മത്സരിച്ചത്. ഫോർമുല വണ്ണിൽ ആൽപിൻ ടീമിന്റെ റിസർവ് ഡ്രൈവറാണ്. 120 കിലോമീറ്റർ ദൂരമോ 45 മിനിറ്റിൽ താഴെ സമയനിബന്ധനയോ ഉള്ള റേസാണ് സ്പ്രിന്റ് റേസ്.
English Summary:








English (US) ·