ഫോർമുല വൺ കാറോട്ട സീസണിൽ ആദ്യ ജയം സ്വന്തമാക്കി മെഴ്സിഡീസ്; ജോർജ് റസൽ ഒന്നാമത്, ആൻഡ്രിയ കിമി മൂന്നാമത്

7 months ago 8

മനോരമ ലേഖകൻ

Published: June 17 , 2025 11:02 AM IST

1 minute Read

george-kimi
ഒന്നാം സ്ഥാനം നേടിയ ജോർജ് റസലും മൂന്നാമതെത്തിയ ആൻഡ്രിയ കിമി ആന്റോനെല്ലിയും (ജോർജ് റസൽ പങ്കുവച്ച ചിത്രം)

മോൺട്രിയോൾ∙ ഇത്തവണത്തെ ഫോർമുല വൺ കാറോട്ട സീസണിൽ ആദ്യ ജയം സ്വന്തമാക്കി മെഴ്സിഡീസ്. കനേഡിയൻ ഗ്രാൻപ്രിയിൽ ജോർജ് റസലാണ് മെഴ്സിഡീസിനായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. റെഡ്ബുളിന്റെ മാക്സ് വേർസ്റ്റപ്പനാണ് രണ്ടാം സ്ഥാനത്ത്. മെഴ്സിഡീസിന്റെ ആൻഡ്രിയ കിമി ആന്റൊനെല്ലി മൂന്നാമതെത്തി.

മത്സരത്തിനിടെ മക്‌ലാരൻ സഹതാരം ലാൻഡോ നോറിസുമായി കൂട്ടിയിടിച്ചത് ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ ഒന്നാമതുള്ള ഓസ്കർ പിയാസ്ട്രിക്ക് തിരിച്ചടിയായി. ഇതോടെ നാലാം സ്ഥാനത്താണ് പിയാസ്ട്രിക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചത്.

English Summary:

George Russell dominated the Canadian Grand Prix, securing Mercedes’ archetypal triumph of the season. The triumph marked a important milestone for the squad and added an breathtaking twist to the Formula 1 championship.

Read Entire Article