Published: December 07, 2025 09:26 PM IST
1 minute Read
അബുദാബി ∙ ഫോർമുല വൺ ലോക ചാംപ്യനായി ലാൻഡോ നോറിസ്. ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ഈ സീസണിലെ അവസാന റേസായ അബുദാബി ഗ്രാൻപിയിൽ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് നോറിസ് കിരീടം ചൂടിയത്. റെഡ്ബൂളിന്റെ ചാംപ്യൻ ഡ്രൈവർ മാക്സ് വെർസ്റ്റാപ്പനെ രണ്ടു പോയിന്റിനു പിന്നിലാക്കിയാണ് മക്‌ലാരൻ ഡ്രൈവർ ലാൻഡോ നോറിസിന്റെ നേട്ടം.
17 വർഷത്തിനു ശേഷമാണ് മക്‌ലാരന്റെ ഒരു ഡ്രൈവർ ലോക ചാംപ്യനാകുന്നത്. 2008ൽ ലൂയിസ് ഹാമിൽട്ടനാണ് ഇതിനു മുൻപ് മുൻപ് കിരീടം ചൂടിയ മക്‌ലാരൻ ഡ്രൈവർ. നോറിസിന്റെ കരിയറിലെയും ആദ്യ എഫ് വൺ കിരീടമാണിത്.
അബുദാബിയിലെ യാസ് മരീന സർക്യൂട്ടിൽ നടന്ന റേസിൽ മാക്സ് വെർസ്റ്റാപ്പൻ ഒന്നാമതെത്തിയെങ്കിലും ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്നിൽ എത്തിയാൽ നോറിസിന് കിരീടം ഉറപ്പായിരുന്നു. മക്‌ലാരന്റെ തന്നെ ഓസ്കാർ പിയാസ്ട്രി രണ്ടാമതെത്തി. ആകെ പോയിന്റെ പട്ടികയിൽ വെസ്റ്റാപ്പനും പിയാസ്ട്രിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലായി.
English Summary:








English (US) ·