Published: May 25 , 2025 11:15 AM IST
1 minute Read
പാരിസ്∙ കളിമൺ കോർട്ടിലെ കായികമാമാങ്കമായ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന് ഇന്നു പാരിസിലെ റൊളാങ് ഗാരോസിൽ തുടക്കം. ഉച്ചകഴിഞ്ഞ് 2.30 മുതൽ പുരുഷ, വനിതാ സിംഗിൾസ് ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.
പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ കാർലോസ് അൽകാരസാണ് നിലവിലെ ചാംപ്യൻ. പോളണ്ടിന്റെ ഇഗ സ്യാംതെക്കാണ് വനിതാ സിംഗിൾസിൽ നിലവിലെ ജേതാവ്. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സ്പാനിഷ് ഇതിഹാസതാരം റാഫേൽ നദാലിനെ ആദരിക്കുമെന്നു സംഘാടകർ അറിയിച്ചു.
English Summary:








English (US) ·