07 June 2025, 10:31 PM IST

കൊകൊ ഗാഫ് | AP
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് യുഎസ് താരം കൊകൊ ഗാഫ്. ബെലാറൂസിന്റെ ലോകഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയെ പരാജയപ്പെടുത്തിയാണ് കൊകൊ ഗാഫ് ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന കൊകൊ വിജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് റോളണ്ട് ഗാരോസില്‍ നടന്നത്. വിട്ടുകൊടുക്കാതെ താരങ്ങള്‍ പോരാടിയപ്പോള്‍ ടൈബ്രേക്കറില്‍ ആര്യാന സെബലങ്ക സെറ്റ് സ്വന്തമാക്കി. 7-6(7-5). എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റുകളും കൊകൊ ഗാഫ് നേടി. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-4 എന്ന സ്‌കോറിനുമാണ് സ്വന്തമാക്കിയത്.
യുഎസ് താരത്തിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. രണ്ടാം ഗ്രാന്ഡ് സ്ലാമും. ഇതിന് മുമ്പ് 2023 ല്‍ യുഎസ് ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്.
Content Highlights: Coco Gauff stuns Aryna Sabalenka to triumph maiden French Open crown








English (US) ·