ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങൾ തികച്ച് നൊവാക് ജോക്കോവിച്ച്; നദാലിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം

7 months ago 9

മനോരമ ലേഖകൻ

Published: June 03 , 2025 10:25 AM IST

1 minute Read

നൊവാക് ജോക്കോവിച്ച് മത്സരത്തിനിടെ.
നൊവാക് ജോക്കോവിച്ച് മത്സരത്തിനിടെ.

പാരിസ്∙ റാഫേൽ നദാലിനു ശേഷം ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ 100 വിജയങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമായി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് താരം കാമറൂൺ നോറിയെ നേരിട്ടുള്ള സെറ്റുകൾക്ക് (6–2,6–3,6–2) മറികടന്നാണ് മുപ്പത്തിയെട്ടുകാരൻ ജോക്കോ തന്റെ 100–ാം വിജയം ആഘോഷിച്ചത്.

ക്വാർട്ടറിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് സെർബിയൻ താരത്തിന്റെ എതിരാളി. ഓസ്ട്രേലിയൻ ഓപ്പണിൽ 99 ഉം വിമ്പിൾഡനിൽ 97 ഉം യുഎസ് ഓപ്പണിൽ 90 ഉം വിജയങ്ങളാണ് ജോക്കോയുടെ പേരിലുള്ളത്. പുരുഷ സിംഗിൾസിലെ മറ്റു മത്സരങ്ങളിൽ നിലവിലെ ചാംപ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസ്, ഇറ്റലിയുടെ ലോറൻസോ മുസറ്റി, യുഎസ് താരങ്ങളായ ഫ്രാൻസിസ് ടിഫോ, ടോമി പോൾ എന്നിവരും ക്വാർട്ടറിൽ കടന്നു.

വനിതാ സിംഗിൾസിൽ നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻ യുഎസിന്റെ മാഡിസൻ കീസ്, യുഎസ് യുവതാരം കോക്കോ ഗോഫ്, സീഡിങ് ഇല്ലാതെയെത്തിയ ഫ്രാൻസിന്റെ ലുവാ ബൊയാസൻ എന്നിവർ ക്വാർട്ടർ ഉറപ്പാക്കി. യുഎസിന്റെ ജെസിക്ക പെഗുലയെ തോൽപിച്ചാണ് ലുവാ ബൊയാസന്റെ മുന്നേറ്റം.

English Summary:

Djokovic Reaches 100 French Open Wins: A Historic Milestone

Read Entire Article