ഫ്രഞ്ച് ഓപ്പണിൽ പുതിയ ചാംപ്യൻ, മുംബൈ പോരിൽ സൂര്യയെ കീഴടക്കി ശ്രേയസ്; വായിക്കാം സ്പോർട്സ് വാർത്തകൾ

7 months ago 9

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ പുതിയ ചാംപ്യൻ, അരീന സബലേങ്കയെ വീഴ്ത്തി കൊക്കോ ഗോഫിന് കിരീടം

റൊളാങ് ഗാരോസിന്റെ കളിമൺ കോർട്ടിന് പുതിയ ചാംപ്യൻ. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ വീഴ്ത്തി യുഎസ് താരം കൊക്കോ ഗോഫ് കിരീടം നേടി. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ യുഎസ് താരം പിന്നീടുള്ള രണ്ടു സെറ്റുകൾ വിജയിച്ചാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയത്. സ്കോർ 7–6 (7–5), 2–6, 4–6. Read More....

കയ്യിൽ മുറിവുണ്ടാക്കി ഫ്ലക്സിലെ കോലിക്ക് ‘വിജയ തിലകം’ ചാർത്തി, ആർസിബി ആരാധകനു വിമർശനം- വിഡിയോ

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീട വിജയത്തിനു പിന്നാലെ കയ്യിൽ മുറിവുണ്ടാക്കി രക്തം കൊണ്ട് വിരാട് കോലിയുടെ ചിത്രത്തിന് വിജയ തിലകം ചാർത്തി ആരാധകൻ. ആർസിബിയുടെ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെയാണ് കോലിയുടെ ഫ്ലക്സിൽ കുറി തൊടുന്നതിനായി ആരാധകൻ സ്വന്തം കയ്യിൽ ബ്ലേഡുകൊണ്ടു മുറിവുണ്ടാക്കിയത്.Read More....

അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിക്കണം: മോഹം പറഞ്ഞ് വൈഭവ് സൂര്യവംശി

അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിനെ ഐപിഎൽ ഫൈനലിലെത്തിക്കുന്നതിനു വേണ്ടി കഠിനാധ്വാനം ചെയ്യുമെന്ന് കൗമാര താരം വൈഭവ് സൂര്യവംശി. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. മികച്ച വിദേശ താരങ്ങളില്ലാത്തതും സൂപ്പർ താരങ്ങളുടെ പരുക്കുമെല്ലാം രാജസ്ഥാനു തിരിച്ചടിയായപ്പോൾ വൈഭവ് സൂര്യവംശിയെന്ന യുവതാരത്തിന്റെ അരങ്ങേറ്റം മാത്രം നേട്ടമായി. ഇപ്പോൾ ചെയ്തതിന്റെ രണ്ടിരട്ടി കഠിനാധ്വാനം ചെയ്താൽ രാജസ്ഥാനെ ഫൈനലിലെത്തിക്കാൻ സാധിക്കുമെന്ന് വൈഭവ് ഐപിഎല്ലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.Read More....

സൂര്യ ഒരു റൺ മാത്രമെടുത്ത് പുറത്ത്; ത്രില്ലർ ജയിച്ച് ശ്രേയസിന്റെ ഫാൽക്കൻസ്

ട്വന്റി20 മുംബൈ ലീഗിൽ ശ്രേയസ് അയ്യർ നയിക്കുന്ന മുംബൈ ഫാൽക്കൻസിനെതിരായ പോരാട്ടത്തിൽ സൂര്യകുമാര്‍ യാദവിന്റെ ട്രംഫ് നൈറ്റ്സിന് തോൽവി. നാലു വിക്കറ്റ് വിജയമാണ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഫാൽക്കൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത നൈറ്റ്സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈ ഫാൽക്കൻസ് 19.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.Read More....

എന്തുകൊണ്ട് ഐപിഎൽ ഒഴിവാക്കി? ആശങ്കയുണ്ടായിരുന്നു, വരേണ്ടെന്നു സ്വയം തീരുമാനിച്ചു: പ്രതികരിച്ച് സ്റ്റാർക്ക്

ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിനു ശേഷം ഐപിഎൽ മത്സരങ്ങൾ പുനഃരാരംഭിച്ചപ്പോൾ എന്തുകൊണ്ട് ഇന്ത്യയിലേക്കു തിരികെ വന്നില്ലെന്ന കാര്യത്തിൽ പ്രതികരിച്ച് ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ സ്റ്റാർക്ക്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫിൽ കടക്കാതെ പുറത്തായിരുന്നു. സീസണിലെ അവസാന മത്സരങ്ങളിൽ സ്റ്റാർക്ക് ഉൾപ്പടെയുള്ള വിദേശ താരങ്ങളുടെ അഭാവവും ‍ഡൽഹിക്കു തിരിച്ചടിയായി. ഐപിഎലിൽ പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം പാതിവഴിയിൽ നിർത്തിവച്ചതിനു ശേഷം നടന്ന സംഭവങ്ങളാണ് തന്റെ തീരുമാനത്തിനു പിന്നിലെന്നു സ്റ്റാർക്ക് വെളിപ്പെടുത്തി.Read More....

English Summary:

Sports News Wraps

Read Entire Article