08 June 2025, 11:42 PM IST

Carlos Alcaraz - Photo: www.rolandgarros.com/
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ സ്പാനിഷ് താരം കാർലോസ് അൽക്കരാസ് കിരീടം നിലനിർത്തി. രണ്ടാംസീഡായ അൽക്കരാസ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അഞ്ചുസെറ്റ് ഫൈനലിൽ ഒന്നാംസീഡായ ഇറ്റലിയുടെ യാനിക് സിന്നറിനെ കീഴടക്കി. രണ്ടുസെറ്റുകൾക്ക് പിന്നിൽനിന്ന ശേഷമായിരുന്നു അൽക്കരാസിന്റെ തിരിച്ചുവരവ്. ((4-6, 6-7,6-4,7-6,7-6). ഓപ്പൺ കാലഘട്ടത്തിൽ റൊളാങ് ഗാരോസ് കണ്ട ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ അഞ്ചുമണിക്കൂറും 29 മിനിറ്റും നീണ്ടു.
നാലാം ഗ്രാൻസ്ലാം കിരീടമാണ് അൽക്കരാസ് സ്വന്തമാക്കിയത്. 2022-ൽ യുഎസ് ഓപ്പണും 2023,24 വർഷങ്ങളിൽ വിംബിൾഡണും കഴിഞ്ഞവർഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും നേടി. തുടർച്ചയായ അഞ്ചാംമത്സരത്തിലാണ് അൽക്കരാസ് സിന്നറിനെതിരേ വിജയം നേടുന്നത്. ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ തുടരെ 20 വിജയങ്ങളുമായാണ് സിന്നർ ഫൈനലിൽ കടന്നത്. യുഎസ് ഓപ്പണും ഓസ്‌ട്രേലിയൻ ഓപ്പണും സ്വന്തമാക്കിയാണ് ഫ്രഞ്ച് ഓപ്പണിൽ കളിക്കാനെത്തിയത്. എന്നാൽ അൽക്കരാസിന് മുന്നിൽ വീണ്ടും സിന്നറിന് അടിതെറ്റി. 25-ാം ഗ്രാൻസ്ലാം സ്വപ്‌നവുമായി എത്തിയ സെർബിയൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെ സെമിയിൽ കീഴടക്കിയാണ് സിന്നർ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. (6-4, 7-6, 7-6).
Content Highlights: French Open 2025 Jannik Sinner vs Carlos Alcaraz Final winner








English (US) ·