ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ അൽകാരസ് മുന്നോട്ട്; അട്ടിമറിയിൽ കാസ്പർ റൂഡ് പുറത്ത്, ഇഗ സ്യാംതെക് മൂന്നാം റൗണ്ടിൽ

7 months ago 8

മനോരമ ലേഖകൻ

Published: May 29 , 2025 08:41 AM IST

1 minute Read

മത്സരശേഷം അൽകാരസിന്റെ അഹ്ലാദം.
മത്സരശേഷം അൽകാരസിന്റെ അഹ്ലാദം.

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടത്തിലേക്കുള്ള കുതിപ്പ് അനായാസമാകില്ലെന്ന് രണ്ടാം റൗണ്ടിൽ തന്നെ സ്പാനിഷ് സൂപ്പർതാരം കാർലോസ് അൽകാരസ് തിരിച്ചറിഞ്ഞു. സീഡ് ചെയ്യപ്പെടാത്ത ഹംഗറിയുടെ ഫാബിയൻ മരോസാനെതിരെ ഒരു സെറ്റ് നഷ്ടപ്പെടുത്തിയശേഷമായിരുന്നു നിലവിലെ ചാംപ്യന് മൂന്നാം റൗണ്ടിലേക്ക് മുന്നേറാനായത് (6-1, 4-6, 6-1, 6-2).

ലോക റാങ്കിങ്ങിൽ 56–ാം സ്ഥാനത്തുള്ള ഫാബിയനെ 2 മണിക്കൂർ നീണ്ട പോരാട്ടത്തിലാണ് രണ്ടാം സീഡായ അൽകാരസ് മറികടന്നത്. പുരുഷ സിംഗിൾസിലെ വമ്പൻ അട്ടിമറിയിൽ ഏഴാം സീഡ് നോർവേയുടെ കാസ്പർ റൂഡ് പുറത്തായി.

പോർച്ചുഗലിന്റെ ന്യൂനോ ബോർഹസാണ് (2-6, 6-4, 6-1, 6-0) പാരിസിൽ മുൻപ് 2 തവണ ഫൈനലിസ്റ്റായ റൂഡ‍ിനെ വീഴ്ത്തിയത്. കാലിനേറ്റ പരുക്കും മത്സരത്തിൽ റൂഡിന് തിരിച്ചടിയായി. വനിതകളിൽ നിലവിലെ ചാംപ്യൻ പോളണ്ടിന്റെ ഇഗ സ്യാംതെക്കും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റ് ജാസ്മിൻ പവോലീനിയും മൂന്നാം റൗണ്ടിലെത്തി. 

English Summary:

French Open 2025: Alcaraz, Swiatek Advance; Ruud's Run Ends

Read Entire Article