28 June 2025, 11:57 AM IST

സബലെങ്കയും കോകോ ഗാഫും | X.com/@lawanda50
ലണ്ടന്‍: ഫ്രഞ്ച് ഓപ്പണിന് ശേഷം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുകയാണ് ബെലറൂസ് താരം ആര്യാന സബലേങ്കയും യുഎസ് താരം കൊകൊ ഗാഫും. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടുത്ത പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ഫൈനലിലെ ഗാഫിന്റെ വിജയവും കരച്ചിലടക്കാന്‍ പാടുപെട്ട സെബലേങ്കയെയും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ വിംബിള്‍ഡണിന് മുമ്പായി ടിക്‌ടോക് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.
കോര്‍ട്ടിന് പുറത്തുനിന്ന് ചുവടുവെക്കുന്ന വീഡിയോ ആണ് ഗാഫ് ടിക്‌ടോക്കില്‍ പങ്കുവെച്ചത്. രസകരമായ ഇവരുടെയും ഡാന്‍സ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കൊകൊ ഗാഫ് ടിക്ടോക്കില്‍ സജീവമാണ്. തിങ്കളാഴ്ചയാണ് വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്.
ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ആദ്യ സെറ്റ് നേടിയതിന് ശേഷമാണ് ബെലറൂസ് താരം ആര്യാന സെബലേങ്ക തോല്‍വി ഏറ്റുവാങ്ങിയത്. കിരീടം പ്രതീക്ഷിച്ചിരുന്നെങ്കിലും കൊകൊ ഗാഫ് ശക്തമായി തിരിച്ചുവന്നതോടെ സെബലേങ്കയ്ക്ക് മറുപടിയുണ്ടായില്ല. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് റോളണ്ട് ഗാരോസില്‍ നടന്നത്.
വിട്ടുകൊടുക്കാതെ താരങ്ങള്‍ പോരാടിയപ്പോള്‍ ടൈബ്രേക്കറില്‍ ആര്യാന സെബലേങ്ക സെറ്റ് സ്വന്തമാക്കി. 7-6(7-5). എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റുകളും കൊകൊ ഗാഫ് നേടി. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-4 എന്ന സ്‌കോറിനുമാണ് സ്വന്തമാക്കിയത്. തോല്‍വിക്ക് പിന്നാലെ താരത്തിന് കരച്ചിലടക്കാനുമായില്ല. ട്രോഫി സമ്മാനിച്ചതിന് ശേഷം സംസാരിക്കാന്‍ പോലും സെബലേങ്ക ബുദ്ധിമുട്ടി.
Content Highlights: Aryna Sabalenka and Coco Gauff creation up of wimbledon








English (US) ·