Published: June 06 , 2025 11:57 PM IST Updated: June 07, 2025 02:20 AM IST
1 minute Read
പാരിസ്∙ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസ് – യാനിക് സിന്നർ പോരാട്ടം. വെള്ളിയാഴ്ച നടന്ന സെമിഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് യാനിക് സിന്നർ ഫൈനലിൽ എത്തിയത്. സ്കോർ 6-4, 7-5, 7-6 (7-3). ടൈ ബ്രേക്കറിലായിരുന്നു യാനിക് സിന്നർ മൂന്നാം സെറ്റ് സ്വന്തമാക്കിയത്. ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം.
ഇറ്റലിക്കാരൻ ലോറൻസോ മ്യുസറ്റി പരുക്കേറ്റു പിൻമാറിയതോടെയാണ് വാക്കോവർ ലഭിച്ച നിലവിലെ ചാംപ്യനായ അൽകാരസ് ഫൈനൽ ഉറപ്പിച്ചത്. സെമിയുടെ ആദ്യ സെറ്റ് 6–4ന് മ്യുസെറ്റി നേടിയപ്പോൾ, രണ്ടാം സെറ്റ് 6–7 (3–7)ന് അൽകാരസ് പിടിച്ചെടുത്തിരുന്നു. ഇറ്റാലിയൻ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്ന് ടൈ ബ്രേക്കറിലായിരുന്നു അൽകാരസ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റും അൽകാരസ് നേടി. നാലാം സെറ്റിൽ സ്പാനിഷ് താരം 2–0ന് മുന്നിൽ നിൽക്കെയായിരുന്നു മ്യുസെറ്റിയുടെ പിൻമാറ്റം. നാലു തവണ ഗ്രാൻഡ് സ്ലാം വിജയിച്ചിട്ടുള്ള അൽകാരസ് കഴിഞ്ഞ തവണയാണ് റോലൻഡ് ഗാരോസിൽ കന്നിക്കിരീടം നേടിയത്.
English Summary:








English (US) ·