ഫ്രഞ്ച് പഞ്ച്,ഒരു ഗോളിനു പിന്നിൽനിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ച് ജയിച്ച് ഫ്രാൻസ്

1 month ago 4

മനോരമ ലേഖകൻ

Published: October 07, 2026 04:12 PM IST

1 minute Read

ഗോൾ നേടിയ മൈക്കൽ ഒലീസെയുടെ ആഹ്ലാദം.
ഗോൾ നേടിയ മൈക്കൽ ഒലീസെയുടെ ആഹ്ലാദം.

പാരിസ് ∙ ഫ്രഞ്ച് പടയുടെ തിരിച്ചടിയിൽ ബെൽജിയത്തിന് പൊള്ളി! യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ബെൽജിയത്തിനെതിരെ ഒരു ഗോളിനു പിന്നിൽനിന്നശേഷം 4 ഗോളുകൾ തിരിച്ചടിച്ച് ജയിച്ച് ഫ്രാൻസ്. ഡിസിറെ ഡുവെ (77–ാം മിനിറ്റ്), റയാൻ ചെർക്കി (81), മൈക്കൽ ഒലീസെ (88, 90+1) എന്നിവരാണ് ഫ്രാൻസിനായി ഗോൾ നേടിയത്. ദൊദി ലുക്കെബാക്കിയോ (35) ബെൽജിയത്തിനായി സ്ക‌ോർ ചെയ്തു. പുതിയ പരിശീലകൻ സിനദിൻ സിദാൻ ഫ്രാൻസിന്റെ ഹോം ഗ്രൗണ്ടിൽ നേടുന്ന ആദ്യ ജയമാണിത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ലുക്കെബാക്കിയോയുടെ ഗോളിലൂടെ ബെൽജിയം മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ മൈതാനത്തിറങ്ങിയ സൂപ്പർ സബ്ബുകൾ ഫ്രാൻസിനായി ജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ ഇരട്ടഗോൾ നേടിയ മൈക്കൽ ഒലീസെ, 4 ഗോളുമായി ലീഗിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ ഹാരി കെയ്നിനും സ്പ‌െയ്നിന്റെ ലമീൻ യമാലിനും ഒപ്പം ഒന്നാമതെത്തി.

മറ്റൊരു മത്സരത്തിൽ ഇറ്റലി 3–1ന് തുർക്കിയെ തോൽപിച്ചു. ജിയാൻലൂക്ക സ്കമാക്ക (64–ാം മിനിറ്റ്), റിക്കാർഡോ കാലഫിയോറി (64), ഫ്രാൻചെസ്കോ എസ്പൊസീതോ (87) എന്നിവർ ഇറ്റലിക്കായി സ്ക‌ോർ ചെയ്തു. ആരൾ ഷിംഷീർ (61) തുർക്കിക്കായി ഒരു ഗോൾ മടക്കി. 4 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗ്രൂപ്പ് ഒന്നിൽ 10 പോയിന്റുമായി ഫ്രാൻസാണ് ഒന്നാമത്.7 പോയിന്റുള്ള ഇറ്റലി രണ്ടാമതും 6 പോയിന്റുള്ള ബെൽജിയം മൂന്നാമതുമാണ്. എല്ലാ മത്സരവും തോറ്റ തുർക്കിയാണ് അവസാന സ്ഥാനത്ത്.

English Summary:

France staged a singular comeback triumph against Belgium successful the UEFA Nations League, scoring 4 goals successful the 2nd fractional aft trailing by one. This triumph marked caller manager Zinedine Zidane's archetypal location win, with Michael Olise scoring doubly and tying for the apical scorer spot.

Read Entire Article