Published: August 18, 2026 07:13 AM IST Updated: August 18, 2026 10:51 AM IST
1 minute Read
ലാൻസ് ( ഫ്രാൻസ്)∙ ക്ലബ് ഫുട്ബോളിലെ അതികായരെന്ന പകിട്ടുമായി എത്തിയ പിഎസ്ജിയെ 1–0ന് അട്ടിമറിച്ച ആർസി ലാൻസിന് ഫ്രഞ്ച് സൂപ്പർ കപ്പിൽ കന്നിക്കിരീടം. 32–ാം മിനിറ്റിൽ ഫ്ലോറിയൻ ടുവാനാണ് ലാൻസിന്റെ വിജയഗോൾ നേടിയത്. ഫ്രഞ്ച് ഫുട്ബോൾ ലീഗായ ലീഗ് വൺ ചാംപ്യൻമാരും ഫ്രഞ്ച് കപ്പ് ചാംപ്യൻമാരും നേർക്കുനേർ വരുന്ന സീസണിലെ ഉദ്ഘാടന മത്സരമാണ് ഫ്രഞ്ച് സൂപ്പർ കപ്പ്.
68 ശതമാനം പന്തവകാശവും 21 ഗോൾ ഷോട്ടുകളുമായി കളംനിറഞ്ഞ പിഎസ്ജിക്കു തന്നെയായിരുന്നു മത്സരത്തിൽ മുൻതൂക്കം. 32–ാം മിനിറ്റിൽ ഗോൾ നേടിയെങ്കിലും 39–ാം മിനിറ്റിൽ കിലിയൻ അന്റോനിയോ റെഡ് കാർഡ് കണ്ടു പുറത്തായതോടെ ലാൻസ് 10 പേരായി ചുരുങ്ങി. എന്നാൽ ഇതു മുതലെടുക്കാൻ പിഎസ്ജിക്കു സാധിച്ചില്ല. 87–ാം മിനിറ്റിൽ നൂനോ മെൻഡസ് റെഡ് കാർഡ് കണ്ടു പുറത്തായതും പിഎസ്ജിക്കു തിരിച്ചടിയായി.
English Summary:






English (US) ·