Published: July 02 , 2025 09:57 AM IST
1 minute Read
കൊച്ചി∙ ഫ്രീഫിറ്റപ്പ് സംഘടിപ്പിച്ച അണ്ടർ 18 വനിതാ ഫുട്ബോൾ ടൂർണമെന്റിൽ വിമൻസ് ഫുട്ബോൾ അക്കാദമി പനമ്പിള്ളി നഗർ ചാംപ്യൻമാർ. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശകരമായ കലാശപ്പോരാട്ടത്തിൽ സ്‌പോർട്ഹുഡ് സോക്കർ പെരുമ്പാവൂരിനെ പരാജയപ്പെടുത്തിയാണ് വിമൻസ് ഫുട്ബോൾ അക്കാദമി കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്.
ജൂൺ 27, 28,29 തീയതികളിലായി നടന്ന ടൂർണമെന്റിന്റെ താരമായി സ്പോട്ർട്ഹുഡ് അക്കാദമിയുടെ എൽനയെ തിരഞ്ഞെടുത്തു. പനമ്പിള്ളി നഗർ വിമൻസ് ഫുട്ബോൾ അക്കാദമിയിലെ കരോലിനാണ് ടോപ് സ്കോറർ. മികച്ച ഡിഫൻഡറായി വിമൻസ് ഫുട്ബോൾ അക്കാദമിയുടെ തന്നെ കരോലിൻ തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. വനിതാ ഫുട്ബോളിൽ പുതിയ അധ്യായം രചിച്ചും യുവ ഫുട്ബോൾ പ്രതിഭകൾക്ക് പുത്തൻ ഊർജം പകർന്നുമാണ് ടൂർണമെന്റിന് സമാപനമായത്.
English Summary:








English (US) ·