19 July 2025, 03:58 PM IST

അർജുൻ എരിഗാസി | AFP
ലാസ് വെഗാസ് (യുഎസ്എ): ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറിൽ നിന്ന് ഇന്ത്യയുടെ അര്‍ജുന്‍ എരിഗാസി പുറത്ത്. സെമി ഫൈനലിൽ അമേരിക്കയുടെ ലിവോൺ അരോനിയനോട് അർജുൻ തോറ്റു (0-2). അതോടെ ചാമ്പ്യൻഷിപ്പിലെ അർജുന്റെ സ്വപ്നക്കുതിപ്പിനും വിരാമമായി. മറ്റൊരു സെമിയിൽ ഫാബിയൊ കരുവാനയെ തോൽപ്പിച്ച് അമേരിക്കൻ താരം ഹാൻസ് നെയ്മൻ ഫൈനലിലെത്തി.
ലോക അഞ്ചാം നമ്പറായ എരിഗാസിക്ക് സെമിയിലെ രണ്ടു ഗെയിമിലും തോൽവി പിണഞ്ഞു. നേരത്തേ ക്വാർട്ടറിൽ ഉസ്‌ബെക്കിസ്താന്റെ നോദിർബെക് അബ്ദുസത്താറോവിനെ കീഴടക്കിയാണ് താരം സെമിയിലെത്തിയത്. ആദ്യ ഗെയിമിൽ സമനില പാലിച്ച ഇന്ത്യൻ താരം രണ്ടാം ഗെയിമിൽ ജയം നേടുകയായിരുന്നു. അതോടെ ചരിത്രനേട്ടവും താരം സ്വന്തമാക്കിയിരുന്നു. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി അർജുൻ എരിഗാസി മാറി.
മറ്റൊരു ഇന്ത്യൻ താരം ആര്‍. പ്രഗ്നാനന്ദ ക്വാര്‍ട്ടറില്‍ തന്നെ തോറ്റ് പുറത്തായിരുന്നു. യുഎസ്എയുടെ ഫാബിയാനോ കരുവാനയോടാണ് തോൽവി. ക്ലാസിക്കൽ ചെസിൽനിന്ന് വ്യത്യസ്തമായ ഫ്രീസ്റ്റൈൽ ഫോർമാറ്റിലാണ് ചാമ്പ്യൻഷിപ്പ്. ലോകത്തെ മികച്ച 16 താരങ്ങളാണ് രണ്ടു ഗ്രൂപ്പുകളിലായി മത്സരിക്കുന്നത്.
Content Highlights: Freestyle Chess Grand Slam 2025 Arjun Erigaisi knocked out








English (US) ·