Published: July 19 , 2025 12:48 PM IST
1 minute Read
ലാസ് വേഗസ്∙ ഫ്രീസ്റ്റൈൽ ഗ്രാൻഡ് ചെസ് ടൂറിൽ ഇന്ത്യയുടെ അർജുൻ എരിഗെയ്സി സെമിഫൈനലിൽ. ക്വാർട്ടറിൽ എരിഗെയ്സി ഉസ്ബെക്ക് താരം നോദിബ്രെക് അബ്ദുസത്തറോവിനെ തോൽപിച്ചു. അതേസമയം, ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ ക്വാർട്ടറിൽ അമേരിക്കയുടെ ഫാബിയാനോ കരുവാനയോടു തോറ്റു.
യുഎസ് ഗ്രാൻഡ്മാസ്റ്റർമാരായ ലെവൻ അരോണിയനും ഹാൻസ് നീമാനുമാണ് സെമിയിലെത്തിയ മറ്റുള്ളവർ. സെമിയിൽ അരോണിയനാണ് അർജുന്റെ എതിരാളി. അബ്ദുസത്തറോവിനെതിരെ അർജുന്റെ ജയം ആധികാരികമായിരുന്നു. കരുവാനയോടു പലവട്ടം മുന്നിട്ടുനിന്ന പ്രഗ്നാനന്ദ ഒടുവിൽ ആർമഗെഡൻ മത്സരത്തിൽ കീഴടങ്ങുകയായിരുന്നു.
English Summary:








English (US) ·