‘ഫ്ലാറ്റ് പിച്ചില്ല, ഗിൽ കളിച്ചുമില്ല’: സ്പിന്നിനു മുന്നിൽ കറങ്ങിവീണ് ഇന്ത്യൻ ക്യാപ്റ്റൻ, രൂക്ഷവിമർശനം– വിഡിയോ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: October 18, 2026 02:44 PM IST

1 minute Read

രഞ്ജി ട്രോഫിയിൽ  ഛത്തീസ്ഗഢിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്ന പഞ്ചാബ് താരം ശുഭ്‌മൻ ഗിൽ  (X/@Aspirant_9457)
രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഢിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്ന പഞ്ചാബ് താരം ശുഭ്‌മൻ ഗിൽ (X/@Aspirant_9457)

ചണ്ഡിഗഡ് ∙ ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിൽ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് നിരാശ. രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഢിനെതിരായ മത്സരത്തിൽ പഞ്ചാബിനു വേണ്ടി ഇറങ്ങിയ ഗിൽ, അഞ്ചു പന്തിൽ വെറും ഒരു റൺസെടുത്താണ് പുറത്തായത്. ഇടംകൈയ്യൻ സ്പിന്നർ അജയ് മണ്ഡലാണ് താരത്തെ ക്ലീൻ ബൗൾഡ് ചെയ്തത്. നാലാമനായി ക്രീസിലെത്തിയ ഗിൽ, പന്ത് ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും, ബാറ്റും പാഡും തമ്മിലുള്ള വിടവിലൂടെ പന്ത് സ്റ്റംപിലേക്ക് കയറുകയായിരുന്നു. ഗിൽ പുറത്താകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരി‍ച്ചതോടെ സ്പിന്നിനെതിരെയുള്ള അദ്ദേഹത്തിന്റെ ഡിഫൻസീവ് ടെക്നിക്കിനെക്കുറിച്ച് ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയും തുടങ്ങി.

What you should work next

‘ആഭ്യന്തര ക്രിക്കറ്റിൽ പോലും സ്പിന്നിനെതിരെ ശുഭ്‌മൻ ഗിൽ പതറുകയാണ്, എന്നിട്ടാണോ ന്യൂസീലാ‌ൻഡിലെ സ്വിങ്ങിന് അനുകൂലമായ സാഹചര്യങ്ങളിൽ അദ്ദേഹം റൺസ് നേടുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നത്?’

Shubman Gill is struggling against rotation adjacent successful home cricket, yet radical expect him to people runs successful New Zealand ’s swing-friendly conditions? 🤡 Flat-pitch bully, exposed whenever conditions get tough! The biggest level way bully one person ever seen🤡 https://t.co/kMJRyFUudu

— Brook 💛 (@UrvilPatellf0g) October 18, 2026

‘ഫ്ലാറ്റ് പിച്ചുകളിൽ മാത്രം തിളങ്ങുന്ന താരം, സാഹചര്യങ്ങൾ കഠിനമാകുമ്പോൾ ദയനീയമായി പരാജയപ്പെടുന്നു!

Shubman Gill is present failing adjacent successful home cricket! 🤡😂 Can people lone against level pitches and minnow teams. https://t.co/kMJRyFUudu

— Brook 💛 (@UrvilPatellf0g) October 18, 2026

‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഫ്ലാറ്റ് ട്രാക്ക് മർദകനാണ് ശുഭ്‌മൻ ഗിൽ. ആഭ്യന്തര ക്രിക്കറ്റിൽ പോലും ഇപ്പോൾ അദ്ദേഹം പരാജയപ്പെടുകയാണ്! ഫ്ലാറ്റ് പിച്ചുകളിലും ദുർബലരായ ടീമുകൾക്കുമെതിരെ മാത്രമേ റൺസ് അടിക്കാൻ അറിയൂ’

‘ഫ്ലാറ്റ് പിച്ച് ഇല്ലെങ്കിൽ ഗില്ലിന് കളിയില്ല,’ ‘രഞ്ജി ട്രോഫിയിലെ മികച്ച സ്പിൻ ബോളിങ്ങിനു മുന്നിൽ ശുഭ്‌മൻ ഗിൽ പരാജയപ്പെട്ടു’ എന്നിങ്ങനെയാണ് താരത്തിനെതിരെയുള്ള വിമർശനം.

No level transportation nary enactment for Shubhman Gill. https://t.co/tysC2y5B2j

— Zenith. (@Msdcore7) October 18, 2026

ബിസിസിഐ നിർദേശത്തെത്തുടർന്നാണ് രഞ്ജി ട്രോഫിയിൽ കളിക്കാൻ ഗിൽ തീരുമാനിച്ചത്. രാജ്യാന്തര മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിൽ പ്രധാന താരങ്ങൾ ഫോം നിലനിർത്താൻ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് ബിസിസിഐ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ന്യൂസീലൻഡ് പര്യടനത്തിനായി പുറപ്പെടുന്നതിന് മുന്നോടിയായാണ് ഗിൽ രഞ്ജി ട്രോഫിയിൽ കളിക്കാനിറങ്ങിയത്. റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഗിൽ, ന്യൂസീലൻഡ് പര്യടനത്തിന് സ്വന്തം ചെലവിൽ നെറ്റ് ബോളർമാരെ വരെ കൊണ്ടുപോകുന്നുണ്ട്. അതിനിടെയാണ് രഞ്ജി ട്രോഫിയിൽ താരം നിറംമങ്ങിയത്.

English Summary:

Shubman Gill Ranji Trophy nonaccomplishment sparked aggravated debates among fans aft the Indian Test skipper was dismissed for conscionable 1 tally against Chhattisgarh. Critics questioned his antiaircraft method against rotation bowling up of the important New Zealand tour.

Read Entire Article