01 September 2025, 01:53 PM IST

നസ്ലിൻ | ഫോട്ടോ: സ്ക്രീൻഗ്രാബ്, ജെയ്‌വിൻ ടി. സേവ്യർ | മാതൃഭൂമി
തന്നെ പരിഹസിച്ച ആരാധകന് ഒട്ടും പ്രകോപിതാനാവാതെ മറുപടി നൽകിയ നടൻ നസ്ലിന് സോഷ്യൽ മീഡിയയുടെ കയ്യടി. തന്റെ ലുക്കിനെ പരിഹസിച്ചയാൾക്കാണ് നസ്ലിൻ ഉചിതമായ മറുപടി നൽകിയത്. ലോക എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു തിയേറ്ററിൽ സഹതാരങ്ങൾക്കൊപ്പം സന്ദർശനത്തിനെത്തിയതായിരുന്നു നസ്ലിൻ.
തിയേറ്ററിൽ പ്രേക്ഷകരോട് നസ്ലിൻ സംസാരിക്കുന്നതിനിടെയാണ് ഒരാൾ പരിഹാസരൂപേണ നസ്ലിനോട് സംസാരിച്ചത്. നസ്ലിന്റെ ബംഗാളി ലുക്ക് അടിപൊളി ആയിട്ടുണ്ട് എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഒട്ടും പ്രകോപിതനാവാതെ ആരാധകനോട് അഭിപ്രായപ്രകടനത്തിന് നന്ദി പറയുകയാണ് നസ്ലിൻ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വീഡിയോയിൽ നസ്ലിന്റെ പെരുമാറ്റത്തെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ വരുന്നത്.
ഏതാനും ദിവസങ്ങൾക്കുമുൻപ് നസ്ലിന്റെ ഒരു ഫോട്ടോ വൈറലായിരുന്നു. ശരീരഭാരം കുറഞ്ഞ്, മുടി നീട്ടിയ ലുക്കിലായിരുന്നു നസ്ലിൻ ഈ ചിത്രത്തിൽ. ഇതാണ് ആരാധകന്റെ പരിഹാസ ചോദ്യത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. പുതിയ സിനിമയായ മോളിവുഡ് ടൈംസിനുവേണ്ടിയുള്ള രൂപമാറ്റമാണിതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
ആസിഫ് അലിയെ നായകനാക്കി രോഹിത്. വി ഒരുക്കുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിൽ നസ്ലിൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗാറ്റ്സ്ബി എന്ന കഥാപാത്രമായാണ് നസ്ലിൻ എത്തുന്നത്.
Content Highlights: Actor Naslen Praised for Composed Response to Fan's Mocking Remark





English (US) ·