Published: September 22, 2025 07:21 AM IST Updated: September 22, 2025 08:21 AM IST
1 minute Read
കൊൽക്കത്ത∙ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) പ്രസിഡന്റ് സ്ഥാനത്തേക്കു തിരിച്ചുവരവിനൊരുങ്ങി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് അൻപത്തിമൂന്നുകാരൻ ഗാംഗുലി മാത്രമാണു പത്രിക നൽകിയിട്ടുള്ളത്.
ഇതോടെ ഇന്നത്തെ വാർഷിക യോഗത്തിൽ ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. സഹോദരൻ സ്നേഹാശിഷ് ഗാംഗുലിക്കു പകരമായാണ് സൗരവ് ഗാംഗുലി പ്രസിഡന്റ് സ്ഥാനത്തെത്തുക. 2015ലാണ് ഗാംഗുലി ആദ്യമായി സിഎബി പ്രസിഡന്റായത്.
English Summary:








English (US) ·