ബംഗ്ലദേശിനെ ‘നിർത്തി അപമാനിച്ച്’ യുഎഇ താരങ്ങൾ, ട്രോഫി വാങ്ങിയ ശേഷം നാഗിൻ ആഘോഷം- വിഡിയോ

8 months ago 7

ഓൺലൈൻ ഡെസ്ക്

Published: May 22 , 2025 05:46 PM IST

1 minute Read

 X@EmiratesCricket
വിജയത്തിനു ശേഷം യുഎഇ താരങ്ങളുടെ ആഹ്ലാദം. ട്രോഫി വാങ്ങുന്ന യുഎഇ ക്യാപ്റ്റൻ മുഹമ്മദ് വാസിം. Photo: X@EmiratesCricket

ഷാർജ∙ ട്വന്റി20 പരമ്പരയിൽ ചരിത്രത്തിലാദ്യമായി ബംഗ്ലദേശിനെ തോൽപിച്ചതിനു പിന്നാലെ ‘നാഗിൻ’ ആഘോഷവുമായി യുഎഇ താരങ്ങൾ. പരമ്പര 2–1ന് വിജയിച്ച് ട്രോഫി സ്വീകരിച്ച ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ബംഗ്ലദേശിന്റെ പ്രശസ്തമായ ആഘോഷ പ്രകടനം യുഎഇ ടീമിലെ ചില താരങ്ങൾ അനുകരിച്ചത്. യുഎഇയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. യുഎഇ താരങ്ങളുടെ ‘നാഗിൻ’ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ടെസ്റ്റ് പദവിയുള്ള ഒരു ടീം ചരിത്രത്തിലാദ്യമായാണ് യുഎഇയോടു പരമ്പര തോൽക്കുന്നത്. നേരത്തേ യുഎസ് ടീമിനോടും തോൽവി വഴങ്ങിയ ശീലമുള്ള ബംഗ്ലദേശ്, യുഎഇയിലെ തിരിച്ചടി ചോദിച്ചു വാങ്ങിച്ചതാണെന്നു പറയേണ്ടിവരും. ട്വന്റി20യിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് ആദ്യമുണ്ടായിരുന്നത്. പരമ്പര 1–1ന് സമനിലയിൽ ഉള്ളപ്പോൾ, ഒരു മത്സരം കൂടി നടത്തിനോക്കാമെന്ന നിർദേശം മുന്നോട്ടുവച്ചത് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡായിരുന്നു.

ബംഗ്ലദേശ് ടീമിന്റെ പാക്കിസ്ഥാൻ പര്യടനത്തിന്റെ കാര്യത്തിൽ തീരുമാനമാകാതിരുന്ന സാഹചര്യത്തിലായിരുന്നു യുഎഇയിൽ ഒരു മത്സരം കൂടി കളിക്കാൻ ബംഗ്ലദേശ് ബോർഡ് ശ്രമിച്ചത്. എന്നാൽ തോൽവി വഴങ്ങി നാണക്കേടിലാകാനായിരുന്നു ബംഗ്ലദേശിന്റെ വിധി. മൂന്നാം മത്സരത്തിൽ ഏഴു വിക്കറ്റ് വിജയമാണ് യുഎഇ നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ യുഎഇ 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശ് 27 റൺസ് വിജയം നേടിയിരുന്നു. എന്നാൽ രണ്ടാം ട്വന്റി20യിൽ രണ്ടു വിക്കറ്റ് വിജയവുമായി യുഎഇ പരമ്പരയിലേക്കു തിരിച്ചെത്തി. മേയ് 28നാണ് ബംഗ്ലദേശ്– പാക്കിസ്ഥാൻ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം.

Big celebrations and wherefore not! 😍😍
Team UAE bask their EPIC bid triumph implicit Bangladesh astatine the Sharjah Cricket Stadium!
🇦🇪👏 pic.twitter.com/MWTSOvAEJ8

— UAE Cricket Official (@EmiratesCricket) May 21, 2025

English Summary:

UAE players Nagin celebrations aft triumph against Bangladesh

Read Entire Article