ബംഗ്ലദേശിനെ രക്ഷിച്ച് നജ്മുൽ ഹുസൈൻ ഷാന്റോയും (136*) മുഷ്ഫിഖുർ റഹിമും (105*); ആദ്യ ദിനം 3ന് 292 റൺസ്

7 months ago 7

മനോരമ ലേഖകൻ

Published: June 18 , 2025 09:28 AM IST

1 minute Read

സെ‍ഞ്ചറി തികച്ച നജ്മുൽ ഹുസൈൻ ഷാന്റോയുടെ ആഹ്ലാദപ്രകടനം.
സെ‍ഞ്ചറി തികച്ച നജ്മുൽ ഹുസൈൻ ഷാന്റോയുടെ ആഹ്ലാദപ്രകടനം.

ഗോൾ (ശ്രീലങ്ക) ∙ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിന് ആവേശത്തുടക്കം. ശ്രീലങ്ക – ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം തുടക്കത്തിലേ 3 വിക്കറ്റ് നഷ്ടപ്പെട്ട ബംഗ്ലദേശിനെ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയും (136*) മുഷ്ഫിഖുർ റഹിമും (105*) അപരാജിത സെഞ്ചറികളോടെ മികച്ച നിലയിലെത്തിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് ആദ്യദിനം കളി നിർത്തുമ്പോൾ  ഒന്നാം ഇന്നിങ്സിൽ 3ന് 292 എന്ന നിലയിലാണ്. 45 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായ ശേഷമാണ് ഷാന്റോ – റഹിം സഖ്യത്തിന്റെ രക്ഷാപ്രവർത്തനവും 247 റൺസ് അപരാജിത 4–ാം വിക്കറ്റ് കൂട്ടുകെട്ടും. ലങ്കയ്ക്കായി ആദ്യ ടെസ്റ്റ് കളിക്കുന്ന ഓഫ് സ്പിന്നർ തരിന്ദു രത്നായകെ 2 വിക്കറ്റെടുത്തു.

English Summary:

World Test Championship: Shanto and Rahim's unbeaten centuries propelled Bangladesh to a beardown position.

Read Entire Article