ബംഗ്ലദേശിന് ഇന്ന് ജീവന്മരണ പോരാട്ടം; നേരിടേണ്ടത് ‘സ്പിൻ സിംഹങ്ങളുടെ’ അഫ്ഗാനിസ്ഥാനെ

4 months ago 3

മനോരമ ലേഖകൻ

Published: September 16, 2025 11:33 AM IST

1 minute Read

 X@BCB
ബംഗ്ലദേശ് താരങ്ങള്‍ മത്സരത്തിനിടെ. Photo: X@BCB

അബുദാബി ∙ ഏഷ്യാകപ്പ് ഗ്രൂപ്പ് ബിയിൽ ജയം അനിവാര്യമായ മത്സരത്തിൽ ബംഗ്ലദേശ് ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ആദ്യമത്സരത്തിൽ ഹോങ്കോങ്ങിനെ തോൽപിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ശ്രീലങ്കയോടു വലിയ തോൽവി വഴങ്ങിയ ബംഗ്ലദേശിന് ഇന്നു ജയിച്ചാൽ മാത്രമേ സൂപ്പർ ഫോർ പ്രതീക്ഷ വയ്ക്കാനാകൂ.

അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ, മുഹമ്മദ് നബി, നൂർ അഹമ്മദ്, ഗസൻഫർ സ്പിൻ സഖ്യത്തെ അബുദാബിയിലെ സ്പിൻ പിച്ചിൽ നേരിടുക ഏതു ടീമിനും വെല്ലുവിളിയാണ്. ബംഗ്ലദേശ് ബാറ്റർമാരാരും സ്ഥിരതയാർന്ന ഫോമിലല്ല.

നെറ്റ് റൺറേറ്റിൽ ഏറെ പിന്നിലുള്ള (0.650) ബംഗ്ലദേശിന് ജയിച്ചാൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. 4.7 നെറ്റ് റൺറേറ്റുള്ള അഫ്ഗാനാണ് ഗ്രൂപ്പ് ബിയിൽ മുന്നിൽ. ബാറ്റർമാരും മികച്ച ഫോമിലാണ്. മത്സരം രാത്രി 8ന് ആരംഭിക്കും.

English Summary:

Asia Cup 2024 is witnessing a important lucifer betwixt Bangladesh and Afghanistan. Bangladesh needs to triumph this lucifer to support their Super Four hopes live arsenic they look a beardown Afghan rotation attack. The lucifer starts contiguous astatine 8 PM.

Read Entire Article