Published: May 11 , 2025 04:46 PM IST
1 minute Read
ധാക്ക∙ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിന് വെടിനിർത്തലോടെ അവസാനമായെങ്കിലും പാക്കിസ്ഥാനിൽ കളിക്കാന്‍ മടിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ടീം. പാക്കിസ്ഥാനിലെ സുരക്ഷാ സൗകര്യങ്ങൾ വിലയിരുത്തി, തൃപ്തി വന്നതിനു ശേഷം മാത്രം ടീമിനെ അങ്ങോട്ട് അയച്ചാൽ മതിയെന്ന നിലപാടിലാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. മേയ് 25നും 27നും പാക്കിസ്ഥാനിലെ ഫൈസലാബാദിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ. പിന്നീടുള്ള മൂന്നു കളികൾ ലഹോറിലാണു നടക്കേണ്ടത്.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം ആക്രമിച്ചതും, അതിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലുകൾ രൂക്ഷമായതുമാണ് ബംഗ്ലദേശിനെ ആശയക്കുഴപ്പത്തിലാക്കിയത്. ബംഗ്ലദേശ് താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രധാന പരിഗണനയെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. പരമ്പരയ്ക്കായി മേയ് 21നാണ് ബംഗ്ലദേശ് പാക്കിസ്ഥാനിൽ എത്തേണ്ടത്.
പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രമായിരിക്കും പരമ്പര കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നു ബംഗ്ലദേശ് പ്രതികരിച്ചു. അതേസമയം സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ പാക്കിസ്ഥാൻ– ബംഗ്ലദേശ് പരമ്പര യുഎഇയിലേക്കു മാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. സുരക്ഷയൊരുക്കുന്നതിനായി കൂടുതൽ സമയം വേണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടതായി ഒരു പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തു.
English Summary:








English (US) ·