Published: January 18, 2026 08:37 PM IST
1 minute Read
ധാക്ക∙ ബംഗ്ലദേശ് പ്രീമിയർ ലീഗ് ബാറ്റിങ്ങിനിടെ ബോളറെ ചൊറിഞ്ഞ് പണി വാങ്ങി പാക്കിസ്ഥാൻ ബാറ്റർ സഹിബ്സദ ഫര്‍ഹാൻ. രാജ്ഷാഹി വാരിയേഴ്സ് ടീമിന്റെ ഓപ്പണറായ ഫർഹാൻ, സിൽഹറ്റ് ടൈറ്റൻസിന്റെ ബംഗ്ലദേശി ബോളർ റുയേൽ മിയയ്ക്കെതിരെയാണ് പ്രകോപനപരമായ ആംഗ്യം കാണിച്ചത്. രാജ്ഷാഹി വാരിയേഴ്സ് ഇന്നിങ്സിലെ നാലാം ഓവറിലെ രണ്ടാം പന്തിനു ശേഷമാണ് ‘ഡബ്ല്യുഡബ്ല്യുഇ’യിലെ ഇതിഹാസതാരം ജോൺ സിനയുടെ ആക്ഷൻ ഫർഹാൻ അനുകരിച്ചത്.
പാക്ക് താരത്തിന് അടുത്ത പന്തിൽ തന്നെ ബംഗ്ലദേശ് പേസറുടെ മറുപടിയെത്തി. റുയേൽ മിയയുടെ പന്തിൽ അലക്ഷ്യമായി ബാറ്റു ചെയ്ത ഫർഹാൻ, തേർഡ് മാനിൽ ക്യാച്ചു നൽകിയാണു പുറത്തായത്. പത്തു പന്തുകളിൽനിന്ന് 14 റൺസെടുത്ത ഫർഹാൻ, പുറത്തായതു വിശ്വസിക്കാനാകാതെ തലയിൽ കൈവച്ചാണു മടങ്ങിയത്. ഗ്രൗണ്ടിൽ കിടന്ന് വിക്കറ്റു നേട്ടം ആഘോഷിക്കുന്ന ബംഗ്ലദേശ് ബോളറുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ക്രിക്കറ്റ് ഗ്രൗണ്ടിലെ ‘പ്രത്യേക ആക്ഷനുകളുടെ’ പേരിൽ ഫർഹാൻ വിവാദത്തിലാകുന്നത് ആദ്യ സംഭവമല്ല. 2025 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ ബാറ്റുകൊണ്ട് ‘വെടി വയ്ക്കുന്ന’ രീതിയിൽ ആഘോഷം നടത്തിയ ഫർഹാൻ വൻ വിമർശനം ഏറ്റുവാങ്ങിയിരുന്നു. അര്‍ധ സെഞ്ചറി നേടിയപ്പോഴായിരുന്നു പാക്ക് താരത്തിന്റെ പ്രകടനം. സംഭവത്തിൽ ഫർഹാനെതിരെ ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു പരാതി നൽകിയിരുന്നു.
3.2 implicit people - Sahibzada Farhan mocked bangladesh's home bowler Ruyel Miah.
3.3 implicit people - Ruyel Miah got his wicket & gave him a humiliating send-off.
Man, this is their routin.
Eat-Sleep-Get Humiliated-Repeat😭pic.twitter.com/vEAnyTznvJ
English Summary:








English (US) ·