Published: August 23, 2026 08:27 PM IST Updated: August 23, 2026 10:20 PM IST
1 minute Read
മാഞ്ചസ്റ്റർ∙ നോർവീജീയൻ ഫുട്ബോൾ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ പുത്തൻ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറൽ. മുടി നീട്ടിവളർത്തി പുറകിലേക്ക് കെട്ടിവച്ചിരുന്ന തന്റെ സ്ഥിരം ഹെയർ സ്റ്റൈൽ മാറ്റിയിരിക്കുകയാണ് ഹാളണ്ട്. മുടി മുറിച്ച ശേഷമുള്ള തന്റെ ലുക്ക് ഹാളണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
What you should work next
ഇതോടെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ഫിഫ ലോകകപ്പ് സമയത്ത് ‘സെൻസേഷൻ’ ആയി മാറിയ ഹാളണ്ടിന്റെ മുടിക്കും ഒട്ടേറെ ആരാധകരുണ്ടായിരുന്നു. എന്നാൽ അതൊന്നും മുടി മുറിക്കാൻ താരത്തിന്റെ തടസ്സമായില്ല. ‘ഷോർട്ട് ഹെയ്ർ, ഡോണ്ട് കെയർ’ എന്നാണ് മുടിമുറിച്ച ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഹാളണ്ട് കുറിച്ചത്.
ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാളണ്ട്, പ്രിമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബോൺമത്തിനെതിരെ ഇന്ന് ഇറങ്ങും. കഴിഞ്ഞ വർഷം ആർസനലിന് പിന്നിലായിപ്പോയ സിറ്റി, ഇത്തവണ കിരീടം തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുമ്പോൾ ഹാലണ്ട് തന്നെയാണ് ശ്രദ്ധാകേന്ദ്രം.
കഴിഞ്ഞ സീസണിൽ 27 ഗോളുകളുമായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമയ ഹാളണ്ട്, എട്ട് അസിസ്റ്റുകളും നൽകിയിരുന്നു. അടുത്തിടെ നടന്ന എഫ്എ കമ്യൂണിറ്റി ഷീൽഡ് ഫൈനലിലാണ് ഹാലണ്ട് അവസാനമായി കളത്തിലിറങ്ങിയത്. മത്സരത്തിൽ സിറ്റി 3-0 ന് ആർസനലിനോട് പരാജയപ്പെട്ടിരുന്നു.
28 വർഷത്തിന് ശേഷം നോർവേ യോഗ്യത നേടിയതോടെ, തന്റെ കരിയറിലെ ആദ്യ ഫിഫ ലോകകപ്പിലും എർലിങ് ഹാളണ്ട് പങ്കെടുത്തിരുന്നു. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനോട് 2–1നു തോറ്റാണ് നോർവേ പുറത്തായത്.
English Summary:






English (US) ·