‘ബദോനിക്ക് പകരം ഈ കേരള താരത്തെ ഉൾപ്പെടുത്താമായിരുന്നില്ലേ?: ഗംഭീറിന്റെ ‘നെപ്പോട്ടിസം’: രൂക്ഷ വിമർശനം

1 week ago 2

ഓൺലൈൻ ഡെസ്‌ക്

Published: January 13, 2026 02:56 PM IST Updated: January 13, 2026 03:15 PM IST

1 minute Read

 X/@_SatyaPrakash08)
ആയുഷ് ബദോനി (ഫയൽ ചിത്രം: X/@_SatyaPrakash08)

ന്യൂഡൽഹി ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനിടെ പരുക്കേറ്റ വാഷിങ്ടൻ സുന്ദറിനു പകരം യുവതാരം ആയുഷ് ബദോനിയെ സ്ക്വഡിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക വിർശനം.. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി താരമായ ബദോനി ആദ്യമായാണ് ദേശീയ ടീമിൽ ഇടം നേടുന്നത്. ഇരുപത്തിയാറുകാരൻ ബദോനി, ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ്. കോച്ച് ഗൗതം ഗംഭീറിന്റെ ഇടപെടലിനെ തുടർന്നാണ് ബദോനിയെ ടീമിലെടുത്തതെന്നാണ് ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ ആരോപിക്കുന്നത്. ഡൽഹിക്കാരനായ ഗംഭീർ, ഐപിഎലിൽ ലക്നൗവിന്റെ മെന്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ബദോനിക്ക് ടീമിലേക്ക് വഴിതുറന്നതെന്നാണ് ഇവർ പറയുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ അത്ര നല്ല പ്രകടനമല്ല ബദോനിയുടേതെന്ന് കണക്കുകൾ നിരത്തി ചിലർ ചൂണ്ടിക്കാട്ടുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ 22 ഇന്നിങ്സുകളിൽ നിന്ന് 693 റൺസും 22 വിക്കറ്റുകളുമാണ് ബദോനി നേടിയിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ മൂന്ന് ഇന്നിങ്സുകളിൽനിന്ന് ആകെ 16 റൺസ് മാത്രമാണ് താരം നേടിയത്. വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ചറികൾ നേടിയ പല താരങ്ങളും അവസരം കാത്തുനിൽക്കുമ്പോഴാണ് ശരാശരി പ്രകടനം മാത്രം കാഴ്ചവച്ച ബദോനിയെ ടീമിലെടുത്തതെന്നാണ് വിമർശനം.

Which benignant of replacement is this?
How tin Ayush Badoni regenerate Washington Sundar?
Washington Sundar is due allrounder portion Ayush Badoni is batsman and a portion clip blower!!

1st Rishabh Pant for Ruturaj Gaikwad and present Badoni for Sundar., pic.twitter.com/A6cXFHgkZc

— Satya Prakash (@_SatyaPrakash08) January 13, 2026

ബാറ്ററും പാർട്‌ടൈം ബോളറും മാത്രമായ ബദോനി, എങ്ങനെ ഓൾറൗണ്ടറായ വാഷിങ്ടൻ സുന്ദറിനു പകരക്കാരനാകുമെന്നും ചിലർ ചോദിക്കുന്നു. സ്പിന്നർമാരായി രവീന്ദ്ര ജ‍ഡേജയും കുൽദീപ് യാദവുമുള്ളപ്പോൾ ബാറ്റിങ് നിരയുടെ കരുത്ത് വർധിപ്പിക്കുന്നതിനാണ് വാഷിങ്ടനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത്. വാഷിങ്ടനു പുറത്താകുമ്പോൾ ഒരു സ്പെഷലിസ്റ്റ് ബാറ്ററെ ടീമിലുൾപ്പെടുത്തുന്നതാണ് നല്ലതെന്നും ഇവർ പറയുന്നു. വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവച്ച ദേവ്‌ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരുടെ പേരും ഇവർ നിർദേശിക്കുന്നു.

ഓൾറൗണ്ടർമാരെ തന്നെ പരിഗണിക്കുകയാണെങ്കിലും ബദോനിയല്ലാതെ മറ്റനേകം താരങ്ങളുണ്ടെന്ന് കേരളത്തിനു വേണ്ടി കളിക്കുന്ന തമിഴ്നാട് താരം ബാബ അപരാജിതിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടി ഇവർ വ്യക്തമാക്കുന്നു. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു വേണ്ടി മികച്ച പ്രകടനമാണ് ബാബ അപരാജിത് നടത്തിയത്. എന്നിട്ടും താരത്തെ തഴയുകയായിരുന്നു. ഇന്ത്യയെന്നാൽ മുംബൈ, ഡൽഹി, പഞ്ചാബ് മാത്രമല്ലെന്നും ഇവർ വിമർശിച്ചു.

This is Ayush Badoni VHT numbers. On what ground this feline got a Selection into the Indian team? Just a Delhi bias from Gambhir? Look astatine different disconnected spinner each rounder Baba Aparajith numbers

Who deserved the selection? India means not lone Mumbai, Delhi, Punjab pic.twitter.com/yZ2cspXQpr

— 𝗕𝗥𝗨𝗧𝗨 (@Brutu24) January 12, 2026

അതേസമയം, രാജ്കോട്ടിൽ നാളെ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ആയുഷ് ബദോനി ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. വിജയ് ഹസാരെയ ട്രോഫിയിൽ വിദർഭയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനായി ബെംഗളൂരുവിൽ പരിശീലനം നടത്തുന്നതിനിടെയാണ് ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തതായി താരമറിഞ്ഞത്. തുടർന്ന് ഉടൻ ഇന്ത്യൻ ക്യാംപിൽ ചേരുന്നതിനായി പുറപ്പെടുകയായിരുന്നു. വാഷിങ്ടനിന്റെ അഭാവത്തിൽ ബദോനി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് വിവരം. അല്ലെങ്കിൽ മറ്റൊരു ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിക്കും സാധ്യതയുണ്ട്.

Ayush Badoni has been the bluish eyed lad of Gautam Gambhir since his LSG mentor days. I don’t deliberation helium deserves a spot successful the Indian squad astatine the infinitesimal . But having said that , bully luck to him !

— RP (@rajprem1) January 13, 2026

English Summary:

Ayush Badoni enactment sparks contention aft replacing injured Washington Sundar successful the ODI bid against New Zealand. Critics question his home cricket show and imaginable power of Gautam Gambhir connected the enactment process.

Read Entire Article