ബന്ധുവഴി വന്ന ആലോചന! കോടീശ്വരപുത്രി പക്ഷേ രമ്യയുടെ സ്വപ്നം സിവിൽ സർവീസായിരുന്നു; ഇന്ന് അമേരിക്കയിൽ സെറ്റിൽഡ്; വിശേഷങ്ങൾ

7 months ago 7

Authored by: ഋതു നായർ|Samayam Malayalam1 Jun 2025, 4:36 pm

2019 ൽ ആയിരുന്നു നിശാലിനും രമ്യക്കും ആദ്യ കുഞ്ഞുജനിക്കുന്നത്. ഇപ്പോൾ ന്യൂ ജേഴ്സിയിൽ സ്ഥിരതാമസമാക്കിയ രമ്യക്കും നിശാലിനും രണ്ടുമക്കളും

നിശാൽ ചന്ദ്ര രമ്യ മക്കൾക്കൊപ്പംനിശാൽ ചന്ദ്ര രമ്യ മക്കൾക്കൊപ്പം (ഫോട്ടോസ്- Samayam Malayalam)
ബലാതാരമായി എത്തി മലയാളസിനിമയിലൂടെ മലയാളികൾക്ക് പരിചിതനായതാണ് നിശാൽ ചന്ദ്ര.ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ളയാളാണ് നിശാൽ ചന്ദ്ര. അമേരിക്കയിൽ പ്രമുഖ ബാങ്കിന്റെ തലപ്പത്താണ് ഇന്ന് നിശാൽ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യ രമ്യ നാഥും, മക്കൾ രണ്ടുപേരും കൂടെയുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് മുൻപൊരിക്കൽ വിവാഹസമയത്ത് നിശാൽ പറഞ്ഞ വാക്കുകൾ ആണ്. മാവേലിക്കര സ്വദേശിയായ രമ്യയെ വിവാഹം ചെയ്യുമ്പോൾ എല്ലാ കാര്യങ്ങളും നേരത്തെ സംസാരിച്ചു തങ്ങൾ ചർച്ച ചെയ്തിരുന്നു എന്നാണ് നിശാൽ പറഞ്ഞിട്ടുള്ളത്;

മൈക്രോബയോളജിസ്റ്റ് ആയിരുന്നു രമ്യ
ALSO READ:അമ്മയുടെ അവസ്ഥയ്ക്ക് കാരണം! സംസാരിക്കാൻ കഴിയാത്ത അവസ്ഥ മാറി; ഞങ്ങളുടെ സന്തോഷത്തിനു കാരണം: ന്യൂറോളജി വിഭാഗത്തിന് നന്ദിനിശാൽ വിവാഹം ചെയ്യുന്ന സമയത്ത് സിവിൽ സർവീസ് മോഹവുമായി നടക്കുകയായിരുന്നു രമ്യ. പഠിക്കാൻ മിടുക്കിയാണ് ബിരുദനന്തര ബിരുദം നേടിയ രമ്യയെ വിവാഹത്തോടെ പഠനം തുടരാൻ നിശാൽ അനുവദിച്ചു. പ്രമുഖ ബിസിനസ് മാൻ സുരേന്ദ്രനാഥിന്റെ മകൾ കൂടിയായ രമ്യ ഒരു കോടീശ്വര പുത്രി കൂടി ആയിരുന്നു.

ജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പാടുകൾ

വിവാഹത്തിനുമുന്പേ വിവാഹജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുവരും ചർച്ച ചെയ്തു തീരുമാനത്തിൽ എത്തിയിരുന്നു. പഠനം തുടരാൻ ആണ് താത്പര്യം എങ്കിൽ അങ്ങനെയും സമ്മതം ആയിരുന്നു നിശാലിന്‌ .അന്ന് കുവൈറ്റിൽ ആയിരുന്ന നിശാൽ ഇടയ്ക്കിടെ ഇടയിൽ വന്നുപോകാം എന്ന തീരുമാനത്തിൽ എത്തി. ലാളിത്യം നിറഞ്ഞ രമ്യയുടെ സ്വഭാവം ആണ് തന്നെ ഏറെ ആകര്ഷിച്ചതെന്നും നിശാൽ പറഞ്ഞിരുന്നു

ALSO READ: നാലുമില്യണോ പേളി മാണിക്കോ! ആഴ്ചയിലെ വരുമാനം കേട്ടാൽ ആരും ഞെട്ടും; പ്രമോഷനും ശമ്പളവും വേറെ; പേളി എന്ന കോടീശ്വരി 23 ഏക്കർ വിസ്തൃതിയുള്ള ഫാം ഹൗസ്

രമ്യയുടെ കുടുംബത്തിന്റെ മാവേലിക്കരയിലെ 23 ഏക്കർ വിസ്തൃതിയുള്ള വിശാലമായ ഫാംഹൗസിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരൽ ആണ് വിവാഹം. അത് വിജയകരമാക്കുന്നത് ഭര്‍ത്താവും ഭാര്യയും ഒരുപോലെ അതിൽ കമ്മിറ്റഡ് ആകുമ്പോൾ ആണെന്നാണ് താൻ പഠിച്ചതെന്നും ഒരിക്കൽ നിശാൽ പറഞ്ഞിട്ടുണ്ട്

രമ്യക്ക് ഒപ്പം നിശാൽ
വിവാഹസമയത്ത് രമ്യ സിവിൽ സെർവീസിന്റെ പിന്നാലെ ആയിരുന്നു. സിവിൽ സർവീസ് പരീക്ഷയുടെ ആദ്യ റൗണ്ട് രമ്യ പാസായ ആളാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ എത്താൻ ഒരുപാട് ശ്രമിച്ച ആള് കൂടിയാണ് രമ്യ. അതിനു എല്ലാ വിധ പിന്തുണയും നൽകി നിശാൽ ഒപ്പമുണ്ടായിരുന്നു. വിവാഹത്തോടെ അമേരിക്കൻ ജീവിതത്തോട് മാധ്യമങ്ങളിൽ നിന്നെല്ലാം അകലം പാലിക്കുകയാണ് ഇപ്പോൾ നിശാൽ. രണ്ടുമക്കളും ഇവർക്കൊപ്പമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് രമ്യ. അടുത്തിടെയാണ് വിവാഹജീവിതത്തിന്റെ പന്ത്രണ്ടാം വര്ഷം ഇവർ ആഘോഷിച്ചത്.

Read Entire Article