ബലാത്സംഗക്കേസ്: വേടന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

5 months ago 5

19 August 2025, 07:23 AM IST

Rapper Vedan

റാപ്പർ വേടൻ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് | മാതൃഭൂമി

കൊച്ചി: വിവാഹവാഗ്ദാനംനൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര പോലീസെടുത്ത ബലാത്സംഗക്കേസിൽ റാപ്പ് ഗായകൻ വേടന്റെ (ഹിരൺദാസ് മുരളി) മുൻകൂർജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിക്കാരിയേയും കക്ഷിചേർത്തു.

വേടനെതിരേ മറ്റു രണ്ടുപേർകൂടി പരാതി നൽകിയിട്ടുണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്നും പരാതിക്കാരി വാദിച്ചു. താത്‌പര്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും നിർബന്ധപൂർവം ലൈംഗികാതിക്രമം നടത്തിയെന്നും വാദിച്ചു.

എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും മറ്റുപരാതികൾ ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണെന്നും ഹർജിക്കാരൻ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീംകോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടി.

ഓരോ കേസും അതിലെ വസ്തുതകൾ പരിശോധിച്ചേ വിലയിരുത്താനാകൂ എന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. രേഖകൾ ഹാജരാക്കാൻ പരാതിക്കാരിയോട് നിർദേശിച്ച് ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

Content Highlights: rapper Vedan`s anticipatory bail plea opposed by unfortunate successful rape case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article