Published: September 20, 2025 08:03 AM IST
1 minute Read
ന്യൂകാസിൽ∙ കളിക്കുന്ന ടീമും ധരിക്കുന്ന ജഴ്സിയും മാറിയാലും സ്വന്തം മണ്ണിൽ അനായാസം ഗോളുകൾ അടിച്ചുകൂട്ടുന്ന പതിവ് മാറ്റാൻ മാർക്കസ് റാഷ്ഫഡ് ഉദ്ദേശിച്ചിട്ടില്ല! ഇംഗ്ലിഷ് താരം റാഷ്ഫഡിന്റെ ഇരട്ട ഗോളുകളുടെ ബലത്തിൽ, യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സീസണിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് ക്ലബ് ബാർസിലോനയ്ക്ക് ആധികാരിക ജയം.
ഇംഗ്ലിഷ് ക്ലബ് ന്യൂകാസിലിനെ 2–1നാണ് ബാർസ തോൽപിച്ചത്. ഇംഗ്ലിഷ് താരം ആന്റണി ഗോഡന്റെ വകയായിരുന്നു ന്യൂകാസിലിന്റെ ആശ്വാസഗോൾ. ഇന്നലെ നടന്ന മറ്റു പ്രധാന മത്സരങ്ങളിൽ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി 2–0ന് ഇറ്റാലിയൻ ക്ലബ് നാപ്പോളിയെയും പോർച്ചുഗൽ ക്ലബ് സ്പോർട്ടിങ് സിപി 4–1ന് കസഖ്സ്ഥാൻ ക്ലബ് കൈറാത്ത് എഫ്സിയെയും തോൽപിച്ചു.
റാഷ്ഫഡ് ഷോഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കഴിഞ്ഞ മാസമാണ് ഇരുപത്തിയേഴുകാരൻ റാഷ്ഫഡ് ബാർസയിൽ എത്തിയത്. സൂപ്പർ താരങ്ങളായ ലമീൻ യമാൽ, ഗാവി തുടങ്ങിയവർ പരുക്കുമൂലം പുറത്തിരുന്ന മത്സരത്തിൽ ബാർസയുടെ മുന്നേറ്റത്തിന്റെ ചുമതല മുഴുവൻ റാഷ്ഫഡിനായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റാഷ്ഫഡ് (58–ാം മിനിറ്റ്) ബാർസയെ മുന്നിലെത്തിച്ചു.
9 മിനിറ്റിനുള്ളിൽ രണ്ടാമതും ലക്ഷ്യം കണ്ട റാഷ്ഫഡ് (67) സ്പാനിഷ് ക്ലബ്ബിന്റെ ലീഡ് 2–0 ആയി ഉയർത്തി. ഇതോടെ പ്രതിരോധത്തിലായ ന്യൂകാസിൽ മറുപടി ഗോളിനായി ശ്രമം തുടർന്നു. മത്സരം തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ നടത്തിയ കൗണ്ടർ അറ്റാക്ക് ആന്റണി ഗോഡൻ (90) ലക്ഷ്യത്തിലെത്തിച്ചെങ്കിലും സമനില ഗോളിനായി ശ്രമിക്കാനുള്ള സമയം ന്യൂകാസിലിനു മുന്നിൽ ഉണ്ടായിരുന്നില്ല.
അനായാസം സിറ്റി സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2–0നാണ് ഇറ്റാലിയൻ ക്ലബ് നാപ്പോളിയെ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തിയത്. എർലിങ് ഹാളണ്ട് (56–ാം മിനിറ്റ്) ജെറമി ഡോക്കു (65) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.
English Summary:








English (US) ·