Published: August 08, 2025 11:09 AM IST
1 minute Read
മഡ്രിഡ് ∙ ഈ വർഷത്തെ ബലോൻ ദ് ഓർ ഫുട്ബോളർ പുരസ്കാരത്തിനുള്ള സാധ്യതാ പട്ടികയിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്ന് 9 താരങ്ങൾ. ഉസ്മാൻ ഡെംബലെ, ജിയാൻല്യൂജി ഡൊന്നാരുമ, ഡിസയർ ഡുവേ, അച്‌റഫ് ഹാക്കിമി, ന്യൂനോ മെൻഡിസ്, ജോവ നെവസ്, ഫാബിയൻ റൂയിസ്, വിറ്റിഞ്ഞ, വിച്ച കവാററ്റസ്ഹേലിയ എന്നീ പിഎസ്ജി താരങ്ങളാണ് 30 പേരുടെ പട്ടികയിലുള്ളത്.
കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, യുവേഫ ചാംപ്യൻസ് ലീഗ് എന്നിവ നേടിയ പിഎസ്ജി ക്ലബ് ലോകകപ്പിൽ രണ്ടാം സ്ഥാനത്തുമെത്തി. റയൽ താരം ജൂഡ് ബെലിങ്ങാം, വിനീസ്യൂസ്, ബാർസിലോനയുടെ ലമീൻ യമാൽ, റാഫിഞ്ഞ, ലെവൻഡോവ്സ്കി, ലിവർപൂളിന്റെ മുഹമ്മദ് സലാ, മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ട്, നാപ്പോളിയുടെ സ്കോട്ട് മക്ടോമിനായ് തുടങ്ങിയവരും 30 അംഗ പട്ടികയിലുണ്ട്.
English Summary:








English (US) ·