Published: September 22, 2025 07:45 AM IST Updated: September 22, 2025 09:45 AM IST
1 minute Read
-
പുരസ്കാരച്ചടങ്ങ് ഇന്ന് രാത്രി 12.30 മുതൽ
പാരിസ് ∙ ‘ഫ്രാൻസ് ഫുട്ബോൾ’ മാസികയുടെ പേരിലുള്ള വിശ്വവിഖ്യാതമായ ബലോൻ ദ് ഓർ പുരസ്കാരങ്ങൾ ഇന്നറിയാം. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ മികച്ച വനിതാ–പുരുഷ താരങ്ങൾക്ക് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ആർക്കെന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ. ഇന്ത്യൻ സമയം അർധരാത്രി 12.30നു ചടങ്ങുകൾ ആരംഭിക്കും. ടോണി ടെൻ 1 ചാനലിലും സോണി ലിവ് ആപ്പിലും തൽസമയ സംപ്രേഷണമുണ്ട്.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരം ഉസ്മാൻ ഡെംബലെയ്ക്കാവും മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരമെന്നാണ് നിലവിലെ സൂചനകൾ. പിഎസ്ജിയെ ചരിത്രത്തിലാദ്യത്തെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ച ഡെംബലെയുടെ മികവു പരിഗണിച്ചാണിത്.
ജൂഡ് ബെലിങ്ങാം (റയൽ മഡ്രിഡ്), എർലിങ് ഹാളണ്ട് (മാഞ്ചസ്റ്റർ സിറ്റി), ലമീൻ യമാൽ (ബാർസിലോന), ഹാരി കെയ്ൻ (ബയൺ മ്യൂണിക്) തുടങ്ങിയവരും 30 പേരുടെ പട്ടികയിലുണ്ട്. ഫിഫ റാങ്കിങ്ങിൽ ആദ്യ 100 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിലെ 100 കായിക പത്രപ്രവർത്തകരാണ് പുരസ്കാരത്തിനായി വോട്ടു ചെയ്തത്. ഏറ്റവുമധികം പോയിന്റ് നേടിയവർ പുരസ്കാര ജേതാക്കളാകും.
English Summary:








English (US) ·