ബഹിഷ്കരണാഹ്വാനങ്ങൾ ശക്തമായതിനെത്തുടർന്ന് സോഷ്യൽ മീഡിയാ പ്രൊഫൈൽ ചിത്രം മാറ്റി ആമിർ ഖാൻ പ്രൊഡക്ഷൻസ്. അടുത്തകാലം വരെ കമ്പനിയുടെ ഔദ്യോഗിക ലോഗോ ആയിരുന്നു അവരുടെ സോഷ്യൽ മീഡിയാ പ്രൊഫൈൽ ചിത്രം. അടുത്തിടെ 'സിത്താരെ സമീൻ പർ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ആമിർ ഖാൻ പ്രൊഡക്ഷൻസ് സോഷ്യൽ മീഡിയാ ഡിസ്പ്ലേ ചിത്രം മാറ്റിയത്.
ത്രിവർണ പതാകയാണ് പുതിയ പ്രൊഫൈൽ ചിത്രമായി ആമിർ ഖാൻ പ്രൊഡക്ഷൻസ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ മാറ്റം വരുത്തിയിട്ടുണ്ട്. 'സിത്താരെ സമീൻ പർ' എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പ്രൊഫൈൽ ബയോയിൽ "ഇവിടെ ശൈലി വ്യത്യസ്തമാണ്" എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടയിലെ 'ഡാമേജ് കൺട്രോൾ' എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. പഹൽഗാം ആക്രമണത്തെക്കുറിച്ചോ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചോ ആമിർ സംസാരിച്ചിട്ടില്ല എന്നാരോപിച്ചുകൊണ്ട് പ്രൊഡക്ഷൻ ഹൗസിന്റെ സോഷ്യൽ മീഡിയ പേജിൽ നിരവധി പേരാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുന്നത്. സിനിമ ബഹിഷ്കരിക്കുമെന്നും ബഹിഷ്കരിക്കാൻ ആഗ്രഹിക്കുന്നവർ ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും കമന്റുകളുണ്ട്.
അതേസമയം ആമിർ ഖാനും ആമിർ ഖാൻ പ്രൊഡക്ഷൻസും പഹൽഗാം ആക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചവരുമുണ്ട്. ഇതേ അക്കൗണ്ട് ഇന്ത്യയേയും സായുധ സേനയുടെ ദൗത്യത്തേയും പിന്തുണച്ച് പോസ്റ്റ് ചെയ്തിരുന്നു എന്നത് ആളുകൾ എന്തുകൊണ്ടാണ് സൗകര്യപൂർവ്വം അവഗണിക്കുന്നതെന്നും ആമിറിനെ പിന്തുണയ്ക്കുന്നവർ ചോദിച്ചു. സൈനികനീക്കം നടത്തിയ അതേ ദിവസം ആമിറിന്റെ പിഎച്ച് അക്കൗണ്ട് സൈന്യത്തെ പിന്തുണച്ച് സ്റ്റോറികൾ പോസ്റ്റ് ചെയ്തിരുന്നു. അതിനാൽ ആളുകൾ എന്തിനാണ് അദ്ദേഹത്തെ ഇത്രയധികം ലക്ഷ്യമിടുന്നത് എന്ന് അറിയില്ല, അദ്ദേഹം നിശബ്ദനല്ലായിരുന്നുവെന്നാണ് മറ്റൊരു കമന്റ്.
പഹൽഗാം ആക്രമണത്തിന് ശേഷമുള്ള നടപടികൾ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിടുക. പഹൽഗാമിൽ മരിച്ചവർക്ക് വേണ്ടി ഇന്ത്യ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഏറ്റവും മികച്ച താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള ഒരു തീരുമാനം പ്രധാനമന്ത്രി മോദി എടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നായിരുന്നു മുൻപ് ആമിർ ഖാൻ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ ഈ വിഷയത്തിൽ പ്രതികരിച്ചത്.
Content Highlights: Aamir Khan Productions replaces its logo with the Indian emblem connected societal media
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·