Published: July 12 , 2025 10:50 AM IST
1 minute Read
ജൊഹാനസ്ബർഗ്∙ വ്യക്തിഗത സ്കോർ 367ൽ നിൽക്കെ ഇന്നിങ്സ് ഡിക്ലയർ ചെയ്യാനുള്ള തന്റെ തീരുമാനത്തെ വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ വിമർശിച്ചെന്ന് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വിയാൻ മൾഡർ. സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് 400 റൺസ് എന്ന ലാറയുടെ റെക്കോർഡ് മറികടക്കാൻ അവസരമുണ്ടായിട്ടും മൾഡർ അതിനു മുതിരാതിരുന്നത്.
‘കഴിഞ്ഞ ദിവസം ഞാൻ ലാറയുമായി സംസാരിച്ചിരുന്നു. ഡിക്ലയർ ചെയ്യാനുള്ള എന്റെ തീരുമാനം ശരിയായില്ലെന്നും റെക്കോർഡിനു വേണ്ടി ശ്രമിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡുകൾ തിരുത്തപ്പെടാനുള്ളതാണെന്നും ഇനി ഒരു അവസരം ലഭിച്ചാൽ റെക്കോർഡിനായി ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു’– മൾഡർ പറഞ്ഞു.
എന്നാൽ തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും ലാറയുടെ റെക്കോർഡിന് അർഹിച്ച ബഹുമാനം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദക്ഷിണാഫ്രിക്കൻ താരം കൂട്ടിച്ചേർത്തു.
English Summary:








English (US) ·