10 July 2025, 10:37 PM IST

Photo: ANI
ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റിനിടെ തെലുങ്കില്‍ സംസാരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ടീമിലെ ആന്ധ്രാപ്രദേശ് സ്വദേശിയായ നിതീഷ് കുമാര്‍ റെഡ്ഡിയെ പ്രശംസിച്ചാണ് ഗില്‍ തെലുഗു ഭാഷയില്‍ സംസാരിച്ചത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ നിതീഷിന്റെ അതിശയകരമായ ആദ്യ സ്‌പെല്ലിനു ശേഷമായിരുന്നു ഗില്ലിന്റെ തെലുഗുവിലുള്ള പ്രശംസ.
ഇന്നിങ്‌സിന്റെ 13-ാം ഓവറില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെയും സാക്ക് ക്രോളിയേയും നിതീഷ് പുറത്താക്കിയിരുന്നു. കൃത്യമായ ലൈനും ലെങ്തും കൊണ്ട് ഇംഗ്ലീഷ് ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ താരത്തിനായി.
ഇതിനു പിന്നാലെ 16-ാം ഓവറില്‍ ജോ റൂട്ടിനെതിരേ മികച്ച ഒരു പന്തെറിഞ്ഞതിനു പിന്നാലെയാണ് ഗില്‍, നിതീഷിനെ തെലുഗുവില്‍ പ്രശംസിച്ചത്. പെട്ടെന്ന് ബൗണ്‍സ് ചെയ്ത നിതീഷിന്റെ പന്ത് കളിക്കാന്‍ സാധിക്കാതെ റൂട്ട് ഞെട്ടിയിരുന്നു. പിന്നാലെ 'ബാഗുന്തി രാ മവാ' (It's good, man) എന്നായിരുന്നു ഗില്ലിന്റെ കമന്റ്. ഗില്‍ തെലുഗു സംസാരിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Content Highlights: India skipper Shubman Gill praised nitish kumar reddy successful Telugu for his awesome bowling spell








English (US) ·