Authored by: ഋതു നായർ|Samayam Malayalam•18 Sept 2025, 1:52 pm
സിനിമ എന്നത് ഒരു സ്വപ്നം പോലെ ആണ്. പ്രേക്ഷകർ തരുന്ന പൈസയാണ്. എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്. ഒരു മലയാളം ഇൻഡസ്ട്രിയിൽ ഒരു നടന് കിട്ടുന്ന പ്രതിഫലം മാത്രമാണ് എനിക്കും
മമ്മൂട്ടി(ഫോട്ടോസ്- Samayam Malayalam)ബാങ്കിൽ എത്ര ബാലൻസ് ഉണ്ട് സാർ എന്ന് ചോദിക്കുമ്പോൾ ഒന്നും കാണാൻ വഴിയില്ല നോക്കണം എന്ന് മമ്മുക്ക മറുപടി നല്കുന്നുണ്ട്. പിന്നെ പണം ചിലവാക്കിയാലേ അതിനു വിലയുള്ളൂ, എങ്കിലും ആവശ്യത്തിന് മാത്രമേ ചിലവാക്കാറുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്.എന്റെ കൈയിൽ ഇരിക്കുന്ന പൈസയുടെ അവകാശി ഞാൻ ആണ്. അത് മറ്റാർക്ക് എങ്കിലും കൊടുത്താൽ അത് അവരുടേത് ആകും.
പൈസ ചിലവാക്കുന്നത് നമ്മൾക്ക്ക് ആവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടി ആകണം. എനിക്ക് നിങ്ങൾ പൈസ തന്നാൽ അതുകൊണ്ട് പ്രയോജനം ഉണ്ടാകണം. ഞാൻ പൈസ കൊടുത്താൽ അതിനും പ്രയോജനം ഉണ്ടാകണം. പൈസ എന്ന് പറയുന്നത് അതിന്റെ വാല്യൂ അറിഞ്ഞാകണം. ട്രാന്സാക്ഷന് വേണ്ടിയുള്ള ഒരു ഇൻസ്ട്രമെന്റ് ആണ് പണം. ഞാൻ കൊടുക്കുന്ന പണം ആർക്ക് ആയാലും പ്രയോജനം ഉണ്ടാകണം. അപ്പോൾ ആണ് അതിനു വില ഉണ്ടാകൂ.ALSO READ: സൗന്ദര്യ മരണപ്പെട്ട ആ പ്ലെയിനിൽ ഞാനും ഉണ്ടാവേണ്ടതായിരുന്നു എന്ന് മീന; ഇത്രകാലമായിട്ടും പറയാതിരുന്നത് എന്തിന്?
ആഗ്രഹങ്ങൾ കൊണ്ട് നടൻ ആയ ആളാണ് ഞാൻ. ഒരിക്കലും ബോൺ ആക്ടർ അല്ല. പിന്നെ ഞാൻ കാണിക്കുന്നതൊക്കെ എഫേർട്ട് എടുത്ത് സ്‌ട്രെയിൻ ചെയ്തു ഇന്റലിജന്റ് ആയിട്ടാണ് ക്യാരക്ടർ എടുക്കുന്നത്. എന്റെ ക്യാരക്ടർ ഒരിക്കലും മറ്റൊന്നിലും കണക്ടഡ് ആകാത്തതും അതുകൊണ്ടാണ്. വളരെ കെയർഫുൾ ആകുന്നതും മുൻപോട്ട് പോകുന്നതും അതിന്റെ ബേസിലാണ്.
എപ്പോഴെങ്കിലും സിനിമയിൽ നില്കക്കാൻ പറ്റില്ല എന്ന ഒരു സാഹചര്യം വന്നാൽ തിരികെ പോകാൻ വേണ്ടിയാണ് നേരത്തെ തന്നെ ഒരു പ്രൊഫെഷൻ ചെയ്തതെന്നും മമ്മൂട്ടി കൈരളി ചാനലിൽ സംസാരിച്ചു.





English (US) ·