ബാച്ചിലറേറ്റ് പാർട്ടിയുടെ ചിത്രങ്ങൾ പങ്കുവച്ച് സെലീന ​ഗോമസ്, ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം

4 months ago 6

Authored by: അശ്വിനി പി|Samayam Malayalam30 Aug 2025, 5:06 pm

മാസങ്ങളായി കാത്തിരിയ്ക്കുന്ന വിവാഹമാണ് സെലീന ​ഗോമസിന്റെയും ബെന്നി ബ്ലാങ്കോയുടെയും. ഇപ്പോഴിതാ ബാച്ചിലറേറ്റ് പാർട്ടി നടക്കുന്ന ചിത്രങ്ങളൊക്കെയും പുറത്തുവിട്ടിരിയ്ക്കുന്നു

Selena Gomezസെലീന ഗോമസ്
ഉറ്റ തോഴി ടെയിലർ സ്വിഫ്റ്റിന്റെ എൻഗേജ്മെന്റിന് പിന്നാലെ ഇതാ നടിയും ഗായികയുമായ സെലീന ഗോമസ് വിവാഹത്തിനൊരുങ്ങുന്നു. 2024 ൽ ഡിസംബറിൽ കഴിഞ്ഞതാണ് സെലീന ഗോമസിന്റെയും ബെന്നി ബ്ലാങ്കോയുടെയും വിവാഹ നിശ്ചയം. ഇപ്പോൾ എട്ട് മാസങ്ങൾ പിന്നിടുന്നു. തിരക്കുകളിൽ ആയതിനാൽ വിവാഹം നീണ്ടു നീണ്ടു പോകുകയായിരുന്നു

ഇപ്പോഴിതാ അതിനുള്ള സമയം ആഗതമായിരിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവാഹത്തെ സംബന്ധിച്ച വാർത്തകൾ തന്നെയാണ് വരുന്നത്. ആഴ്ചകൾക്ക് മുൻപേ തന്നെ വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചിരിയ്ക്കുന്നു. ഇപ്പോഴിതാ തന്റെ ബാച്ചിലറേറ്റ് പാർട്ടി ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സെലീന ഗോമസ്.

Also Read: ടാറ്റൂ ഭയമാണ് എന്ന് പറഞ്ഞ ആളാണോ ഇത് ചെയ്തത്? ഒന്നല്ല, ജെ ഹോപ്പിന്റെ കാലുകളിലെ പുതിയ മൂന്ന് ടാറ്റൂകൾ

മെക്സിക്കോയിലെ കാബോയിലെ ഒരു ബീച്ചിൽ വച്ചാണ് ബാച്ചിലറേറ്റ് പാർട്ടി നടന്നത്. സുഹൃത്തുക്കൾക്കൊപ്പം യാച്ചിലും കടൽതീരത്തുമൊക്കെയായി നടന്ന ആഘോഷ പാർട്ടി തന്നെയായിരുന്നു അത്. ബ്രൈഡ് ആകാൻ പോകുന്ന സെലീന ഗോമസിന് വേണ്ടി അതി മനോഹരമായി അലങ്കരിച്ച മുറികളൊക്കെ ചിത്രങ്ങളിൽ കാണാം. പാർട്ടിയിൽ ഉടനീളം വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് സെലീന ഗോമസ് തിരഞ്ഞെടുത്തിരിക്കുന്നത്. വെള്ള ഗൗൺ, വെള്ള ബിക്കിനി എന്നിങ്ങനെ വധുവിന് പ്രത്യേക ആകർഷണം എവിടെയുമുണ്ട്.

സെലീന ഗോമസ് മെക്സിക്കോയിൽ ബാച്ചിലറേറ്റ് പാർട്ടിയിൽ ആയിരുന്നപ്പോൾ, ബെന്നി ബ്ലാങ്കോ ലാസ് വെഗാസിൽ തന്റെ ബാച്ചിലറേറ്റ് പാർട്ടി നടത്തുകയായിരുന്നു. ഒരു രാത്രിക്ക് 25,000 ഡോളർ (22 ലക്ഷത്തിന് മുകളിൽ) വിലയുള്ള ഒരു ആഡംബര വില്ലയിലാണ് താരം താമസിച്ചതെന്ന് റിപ്പോർട്ടുണ്ട്.

Also Read: മകൾക്ക് മുൻപേ ബിസിനസിൽ തിളങ്ങിയത് സിന്ധു! ഗൾഫിൽനിന്നുള്ള ജോലി ഓഫറുകൾ നിരസിച്ചത് മക്കൾക്ക് വേണ്ടി

സെപ്റ്റംബറിൽ കാലിഫോർണിയയിലെ മോണ്ടെസിറ്റോയിൽ വച്ചായിരിക്കും വിവാഹം. രണ്ട് ദിവസമായി നടക്കുന്ന ഗംഭീരമായ ആഘോഷമായിരിക്കും അത്. അതേ സമയം സ്ഥലമോ തിയ്യതിയോ സമയമോ ഒന്നും തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

യുഎഇയിലെ സ്കൂളുകൾ 4 ആഴ്ചത്തെ ലോങ്ങ് വീക്കെൻഡ്


സുഹൃത്ത് ടെയ്ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസിയുടെയും വിവാഹ നിശ്ചയത്തിന് സെലീന ഗോമസ് പങ്കെടുക്കാതിരുന്നത് വാർത്തയായിരുന്നു. എന്നാൽ അത് വളരെ ലളിതമായി നടന്ന ചടങ്ങായതുകൊണ്ടും, സെലീന ഗോമസ് തന്റെ വിവാഹ തിരക്കിലായിരുന്നതുകൊണ്ടുമാവാം നിശ്ചയത്തിന് പങ്കെടുക്കാതിരുന്നത്. എന്നിരുന്നാലും സെലീന ഗോമസിന്റെ വിവാഹത്തിന് യെയ്ലർ സ്വിഫ്റ്റിനും ട്രാവിസ് കെൽസിയ്ക്കും ക്ഷണമുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article