ബാഡ് ബോയ് എന്ന എന്റെ ഇമേജ് വൈറ്റ് വാഷ് ചെയ്യാനുള്ള ശ്രമത്തിലാണ്; തിരിച്ചുവരവില്‍ ശ്രീനാഥ് ഭാസി പറയുന്നു

1 month ago 5
sreenath bhasiശ്രീനാഥ് ഭാസി
അഭിനയത്തില്‍, ഓരോ സിനിമകളിലും അതിശയിപ്പിച്ച നടനാണ് ശ്രീനാഥ് ഭാസി . പ്രണയം എന്ന ആദ്യ ചിത്രത്തില്‍ തുടങ്ങി, ഡാ തടിയാ, കുമ്പളങ്ങി നൈറ്റ്‌സ്, ട്രാന്‍സ്, കപ്പേള, ഹോം, ഭീഷ്മ പര്‍വ്വം, മഞ്ഞുമ്മല്‍ ബോയ്‌സ് അങ്ങനെ ഒരുപാട് ഒരുപാട് സിനിമകള്‍.

ഓരോ സിനിമകളിലൂടെയും ശ്രീനാഥ് ഭാസി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ആ ഇമേജ് പൂര്‍ണമായും താഴ്ത്തിക്കൊണ്ട് ചില പ്രശ്‌നങ്ങള്‍ നടന്നത്. അഭിമുഖങ്ങളില്‍ വനിത ആങ്കറെ ഉള്‍പ്പടെ, രണ്ട് പേര്‍ക്ക് നേരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ ശ്രീനാഥ് ഭാസിയ്ക്ക് പൊലീസ് കേസ് വരെ നേരിടേണ്ടി വന്നു. സിനിമകളില്‍ നിന്ന് ബാന്‍ നേരിട്ടു. അതോടെ നടന്റെ സിനിമ ജീവിതം അവസാനിച്ചു എന്നാണ് പലരും കരുതിയത്.

Also Read: സൈബര്‍ അറ്റാക്ക്, മതത്തെ ചൊല്ലിയുള്ള വിമര്‍ശനം; ഒരുപാട് നേരിട്ടു അന്‍സിബ ഇവിടെ വരെ എത്താന്‍!

എന്നാല്‍ വലിയൊരു ബ്രേക്ക് എടുത്തതിന് ശേഷം വീണ്ടും സിനിമകളിലേക്ക് തിരിച്ചുവരികയാണ് ശ്രീനാഥ് ഭാസി. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഭരത്വാജ് രംഗന് ഒരു അഭിമുഖം നല്‍കുകയുണ്ടായി. അഭിമുഖത്തിന് ശ്രീനാഥ് ഭാസി എത്തിയത് വെള്ള നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചുകൊണ്ടാണ്. മൊത്തത്തില്‍ തന്റെ ഇമേജൊന്ന് മാറ്റാന്‍ വേണ്ടിയാണ് ഈ വേഷം എന്ന് ശ്രീനാഥ് ഭാസി പറയുന്നു.

ബാഡ് ബോയ് ഇമേജ് വൈറ്റ് വാഷ് ചെയ്യാനും ഒരു ഹോംലി ഫീല്‍ നല്‍കാനുമുള്ള ശ്രമത്തിലാണ്. ഈ വേഷം അതിന് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഓരോ ദിവസവും പുതിയ ഞാനാവാനുള്ള ശ്രമത്തിലാണ്. ഓരോ ദിവസവും എന്തെങ്കിലും തെറ്റായ തീരുമാനം എടുത്താല്‍, അടുത്ത ദിവസം ഞാന്‍ കരുതും, ഇല്ല ഇനിയൊരു പുതിയ ഞാനാവണം എന്ന്. അതിനുള്ള ശ്രമമാണ് ഇത്.


ട്രാന്‍സ് എന്ന ചിത്രം വരുന്ന സമയത്ത് ഞാന്‍ ആകെ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. എന്നെ പറ്റി ആദ്യമായി ഒരു കേസ് വരുന്നത്, അത് ടിവിയില്‍ കാണുന്നത്. പിന്നീട് ഒരുപാട് കേസുകളൊക്കെ വന്നു, പക്ഷേ അതായിരുന്നു ആദ്യത്തെ സംഭവം. എനിക്കൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ, അതെന്നെ തളര്‍ത്തി. അങ്ങനെ ഒരു സമയത്താണ് ട്രാന്‍സ് എന്ന സിനിമയിലെ കുഞ്ഞന്‍ എന്ന വേഷം വരുന്നത്. അപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞു, ഇങ്ങനെ ഒരു വേഷത്തിന് വേണ്ടിയാവാം ഈ കേസ് എന്ന്. ട്രാന്‍സ് സിനിമയെ കുറിച്ചും കുഞ്ഞനെ കുറിച്ചും പറയുമ്പോള്‍ അതാണ് എനിക്കാദ്യം ഓര്‍മവരുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും സെലിബ്രിറ്റികളുടെ തകര്‍ച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും തനിക്കെതിരെയുള്ള വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഇപ്പോള്‍ പക്വതയോടെയാണ് നേരിടുന്നതെന്നും ശ്രീനാഥ് ഭാസി പറയുന്നു. തന്നെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നതിനെ റാപ്പര്‍ കാന്യേ വെസ്റ്റിന്റെ (Kanye West) വരികളോട് ഉപമിച്ചാണ് നടന്‍ സംസാരിച്ചത്

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article