
സംവിധായകൻ തരുൺ മൂർത്തി, പ്രകാശ് വർമ | ഫോട്ടോ: INSTAGRAM
മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പ്രേക്ഷകരെ വിറപ്പിച്ച് കയ്യടി വാങ്ങിയ താരമാണ് വില്ലനായ ജോർജ് സാറായെത്തിയ പരസ്യ സംവിധായകൻ പ്രകാശ് വർമ. ഇങ്ങനെയൊരാളെ കണ്ടെത്തിയ കഥ പറഞ്ഞിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. പ്രേക്ഷകർക്ക് ഒട്ടും പിടി കൊടുക്കാത്ത ഒരാളെയായിരുന്നു അന്വേഷിച്ചുകൊണ്ടിരുന്നതെന്ന് തരുൺ ക്ലബ് എഫ്.എമ്മിനോട് പറഞ്ഞു. കഷണ്ടിയുള്ള, കട്ടിമീശയുള്ള ഒരാളെയായിരുന്നു അന്വേഷിച്ചുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ജോർജ് സാർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രേക്ഷകർക്ക് ഒട്ടും പിടികൊടുക്കാത്ത ഒരാളെയായിരുന്നു അന്വേഷിച്ചുകൊണ്ടിരുന്നത്. തിരക്കഥ ലാലേട്ടനോട് ചർച്ച ചെയ്യുമ്പോൾപ്പോലും ഇക്കാര്യം പറഞ്ഞിരുന്നു. പുറത്തുനിന്നുള്ള ഒരാളായാലോ എന്ന് അദ്ദേഹം ചോദിച്ചു. മലയാളത്തിൽ നിന്നാണെങ്കിൽ ഏതെങ്കിലും തിയേറ്റർ ആർട്ടിസ്റ്റിനെ തപ്പി കണ്ടിപിടിക്കാം. പുറത്തുനിന്നൊരാളെ കണ്ടുപിടിക്കാം എന്ന് ലാലേട്ടൻ തന്ന ധൈര്യത്തിൽ രണ്ട് മൂന്ന് നടന്മാരെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തു.
മലയാളം പറയുന്ന ഒരാളായിരുന്നു മനസിൽ. ഡബ്ബിങ് പടമാണെന്ന് തോന്നരുത്. അതായത് മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യാതെ സ്വന്തം ശബ്ദത്തിൽ ശബ്ദം നൽകാൻ പറ്റുന്നൊരാൾ. ആശയവിനിമയം നടത്തിയ അന്യഭാഷാ നടന്മാരെല്ലാം ഈ വേഷം ചെയ്യാൻ തയ്യാറുമായിരുന്നു. പക്ഷേ മലയാളം പറയുന്ന ഒരു ആർട്ടിസ്റ്റിനെ കിട്ടുന്നില്ല. പുതിയൊരാളെ കിട്ടുകയാണെങ്കിൽ അഭിനയിപ്പിച്ചെടുക്കുന്ന കാര്യം ഞാനേറ്റെന്ന് നിർമാതാവ് രഞ്ജിത്തേട്ടനോട് പറഞ്ഞു. കഷണ്ടിയുള്ള, കട്ടിമീശയുള്ള ഒരു രൂപം കിട്ടണമായിരുന്നു.
സഹതിരക്കഥാകൃത്തായ സുനിലേട്ടനാണ് പുള്ളിയുടെ പരിചയത്തിൽ ഒരാളുണ്ടെന്നും അഭിനയിക്കുമോയെന്ന് അറിയില്ലെന്നും പറഞ്ഞത്. ബാത്റൂം തുടയ്ക്കുന്ന ബ്രഷ് പോലുള്ള മീശയുള്ള ഒരാളെ വേണമെന്നാണ് ഞാൻ സുനിലേട്ടനോട് പറഞ്ഞത്. ഇക്കാര്യം പ്രകാശേട്ടനോടും പറഞ്ഞിരുന്നു. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട യാത്രകളിലെവിടെയോ വെച്ചുള്ള പരിചയമാണ് സുനിലേട്ടനും പ്രകാശ് വർമയും തമ്മിലുള്ളത്. ക്ലബ് എഫ്.എമ്മിൽ വന്ന അഭിമുഖത്തിലൂടെയാണ് പ്രകാശേട്ടന്റെ ശബ്ദം കേട്ടത്. എനിക്ക് അദ്ദേഹത്തിന്റെ ശബ്ദം ഭയങ്കര ഇഷ്ടമായി.
ജീവിതത്തിൽ മോഹൻലാലിനൊപ്പം ചെലവഴിക്കാൻ കുറച്ചുസമയം കിട്ടുന്നതാണ്, അദ്ദേഹത്തിനുവേണ്ടിയാണ് ഈ ചിത്രം ചെയ്യുന്നതെന്നാണ് പ്രകാശേട്ടൻ പറഞ്ഞത്. ഞാൻ നിങ്ങൾക്കൊരു ബാധ്യതയാവരുത്. തരുണിന്റെ പ്രൊസസിലൂടെ എന്നെ കടത്തിവിടണം. ഓഡിഷനും ലുക്ക്ടെസ്റ്റും നടത്തണം. ഇതെല്ലാം പാസായാൽ മാത്രമേ തന്നെ കാസ്റ്റ് ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജോർജ് സാർ ഹായ് പറയുന്ന സീൻ തനിയെ ഉണ്ടായതാണ്. പ്രകാശേട്ടന്റെ ആദ്യം ഷൂട്ട് ചെയ്ത സീൻ കോടതിയിലേക്ക് പോകാനായി അണിഞ്ഞൊരുങ്ങുന്നതാണ്. ഒരാളുടെ തകർച്ചയിൽ വലിയ ആനന്ദം കണ്ടെത്തുന്നയാളാണ് ജോർജ് സാർ. സൈക്കോയുമാണ്. കുറച്ച് സീനെടുത്തപ്പോൾ ഞാൻ പറഞ്ഞു, ചേട്ടാ നമുക്ക് മാനറിസം പിടിക്കാമെന്ന്. തീർച്ചയായും ആ കഥാപാത്രം ഒരു നാർസിസ്റ്റാണ്. എന്നെ പേടിക്കേണ്ട കാര്യമില്ല എന്ന് എപ്പോഴും പ്രകടിപ്പിക്കുന്നയാളാണ്. പ്രകാശേട്ടൻ ഇനി സിനിമകൾചെയ്യുമോ എന്ന് അറിയില്ല." തരുൺ മൂർത്തി പറഞ്ഞു.
Content Highlights: Discover the casting communicative of Prakash Varma arsenic the chilling George Sar successful Mohanlal`s `Thudarum`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·