ബാബുരാജ് ഇതൊരിക്കലും പേഴ്സണൽ ആയി എടുക്കരുത്! ദയവായി ഞാൻ പിന്മാറിയപോലെ നിങ്ങളും പിന്മാറൂവെന്ന് വിജയ് ബാബു

5 months ago 6

Authored by: ഋതു നായർ|Samayam Malayalam29 Jul 2025, 1:45 pm

പുരോഗമനപരം എന്ന് പറഞ്ഞാൽ മാത്രം പോരാ അത് പ്രവർത്തികമാക്കുമ്പോൾ ആണ് വ്യക്തികൾ തിളക്കമുള്ളതായി മാറുന്നത്; സാന്ദ്ര തോമസ് പറയുന്നു

വിജയ് ബാബു ബാബുരാജ്വിജയ് ബാബു ബാബുരാജ് (ഫോട്ടോസ്- Samayam Malayalam)
അമ്മ തെരഞ്ഞെടുപ്പിന്റെ ചർച്ചകൾ ആണ് സിനിമ മേഖല നിറയെ. പരസ്യ പ്രതികരണങ്ങളും ആയി താരങ്ങൾ എത്തുമ്പോൾ രണ്ടുചേരിയായിട്ടാണ് തങ്ങളുടെ അഭിപ്രായം അമ്മയിലെ അംഗങ്ങൾ വിവരിക്കുന്നത്. ആരോപണവിധേയൻ ആയ ബാബുരാജ് അമ്മ ഭാരവാഹി ആയി മത്സരിക്കാൻ പാടില്ലന്ന് ഒരുപക്ഷം വാദിക്കുമ്പോൾ മറുപക്ഷം വാദിക്കുന്നത് ആരോപണ വിധേയരായ മന്ത്രിമാർ കേരളത്തിൽ ഇല്ലേ എന്ന ചോദ്യമാണ്. അമ്മ പ്രെസിഡന്റ് സ്ഥാനത്തേക്ക് ഒരു സ്ത്രീ വരണമെന്നും അങ്ങനെ വന്നാൽ സ്ത്രീപക്ഷ സംഘടനയല്ല അമ്മയെന്ന വാദം മാറുമെന്നും ജഗദീഷ് പറഞ്ഞു.

ഒരു ആരോഗ്യപരമായ മത്സരമാണ് നടക്കുന്നത് അതിനെ ആ രീതിയിൽ കാണണം. ഇതുതന്നെയാണ് സഹ മത്സരാർത്ഥി ആയ ശ്വേതയോടും താൻ പറഞ്ഞതെന്നും ജഗദീഷ് പറയുകയുണ്ടായി. അതേസമയം ഒരു സ്ത്രീ തലപ്പത്തേക്ക് വരണമെന്ന് ജഗദീഷ് പറഞ്ഞത് തികച്ചും മാതൃകാപരം ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമെന്നാണ് സാന്ദ്ര തോമസ് പ്രതികരിച്ചത്. അതേസമയം ബാബുരാജ് ആരോപണവിധേയൻ ആയിരിക്കെ മത്സരത്തിൽ നിന്നും മാറി നിൽക്കുന്നത് ആണ് ശരിയായ രീതിയെന്നും ബാബുരാജ് ഇതിനെ ദയവായി അത് വ്യക്തിപരമായി എടുക്കരുതെന്നും ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്നും വിജയ് ബാബു കുറിച്ചു.


എനിക്കെതിരെ ആരോപണമുയർന്നപ്പോൾ... ഞാൻ വിട്ടുനിന്നു.

ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണം, കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം ആരോപണങ്ങൾ തെളിയിച്ചു തിരിച്ചുവരട്ടെ. സംഘടനയെ നയിക്കാൻ നിങ്ങളെപ്പോലെ കാര്യക്ഷമതയുള്ള നിരവധി ആളുകൾ ഉള്ളപ്പോൾ തുടരാനുള്ള തിടുക്കം ഞാൻ ചർച്ച ചെയ്യുന്നില്ല. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്നും ഞാൻ വിശ്വസിക്കുന്നു.

ALSO READ: സന്യാസ ജീവിതത്തിലേക്കോ; ഒന്നും തള്ളിക്കളയാൻ ആകില്ലെന്ന് പറഞ്ഞ മഹാനടൻ; ഓഷോയുടെ ജീവിതത്തിലൂടെ തന്നെയും കാണാൻ ശ്രമിക്കുന്നുസാന്ദ്രയുടെ വാക്കുകൾ

ജഗദിഷിന്റെ നിലപാട് പുരോഗമനപരം

കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗതീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാർഹവുമാണ് , അതിൽ സ്വയം സ്ഥാനാര്ഥിത്വത്തിൽ നിന്ന് പിൻവാങ്ങി സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തിൽ വെള്ളിവെളിച്ചം പോലെ തിളങ്ങി നിൽക്കുന്നതുമാണ് .

Read Entire Article