ബാറിൽ തർക്കം, മടങ്ങുംവഴി തടഞ്ഞുനിർത്തി വലിച്ചിറക്കി;കാറിൽവെച്ച് മർദനം, നടിയുടെ അറസ്റ്റ് തടഞ്ഞ് കോടതി

4 months ago 5

28 August 2025, 07:25 AM IST

actress lakshmi menon kidnap lawsuit  kochi

നടി ലക്ഷ്മി മേനോൻ കാർ തടഞ്ഞ് ആക്രോശിക്കുന്ന ദൃശ്യം(ഇടത്ത്) ലക്ഷ്മിമേനോൻ(ഫയൽചിത്രം, വലത്ത്) | Photo: Mathrubhumi

കൊച്ചി: ബാറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം ഉപേക്ഷിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് സെപ്റ്റംബര്‍ 17 വരെ നടിയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞത്. കേസ് അതേദിവസം വീണ്ടും പരിഗണിക്കും. അറസ്റ്റ് ഭയന്ന നടി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസില്‍ മൂന്നാം പ്രതിയാണ് നടി ലക്ഷ്മി മേനോന്‍. എറണാകുളം സ്വദേശിനിയായ ഇവര്‍ ഒളിവിലാണ്. കൂട്ടുപ്രതികളായ പറവൂര്‍ വെടിമറ സ്വദേശി മിഥുന്‍, ഗോതുരുത്ത് സ്വദേശി അനീഷ്, കുട്ടനാട് സ്വദേശിനി സോന എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് നടി ലക്ഷ്മി മേനോനും ഒപ്പമുണ്ടായെന്ന് അറിഞ്ഞത്.

പരാതിക്കാരന്‍ നല്‍കിയ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ നടിയാണെന്നും പോലീസ് തിരിച്ചറിഞ്ഞു. കാറില്‍ ഇരിക്കുന്ന യുവാവിനോട് സോന എന്ന യുവതി തര്‍ക്കിക്കുന്നതും നടി ലക്ഷ്മി വാഹനം തടയുന്നതും ദൃശ്യത്തിലുണ്ട്.

ആലുവ സ്വദേശി അലിയാര്‍ ഷായെയാണ് ഞായറാഴ്ച രാത്രി നടിയുള്‍പ്പെടുന്ന നാലംഗ സംഘം കടത്തിക്കൊണ്ടുപോയത്. ബാറില്‍വെച്ച് അലിയാര്‍ ഷായും കൂട്ടുകാരും ഉള്‍പ്പെടുന്ന സംഘം നടിയടക്കമുള്ള പ്രതികളുമായി തര്‍ക്കമുണ്ടായി. പിന്നീട് അലിയാര്‍ ഷാ ബാറില്‍നിന്ന് മടങ്ങുംവഴി നടിയും സംഘവും പിന്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പാലത്തിനടുത്തുെവച്ച് തടഞ്ഞുനിര്‍ത്തി. പിന്നീട് കാറില്‍നിന്ന് വലിച്ചിറക്കി യുവാവിനെ കടത്തിക്കൊണ്ടുപോയി. കാറില്‍ െവച്ച് മര്‍ദിച്ചെന്നാണ് പരാതി. പറവൂര്‍ വഴി ആലുവയ്ക്ക് പോയ സംഘം പരാതിക്കാരനെ പറവൂര്‍ കവലയില്‍ ഇറക്കിവിട്ടു.

തിങ്കളാഴ്ച യുവാവ് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കുമ്പോഴാണ് സംഭവം പോലീസ് അറിയുന്നത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മിഥുനെയും അനീഷിനെയും സോനയെയും അറസ്റ്റ് ചെയ്തത്.

Content Highlights: Kerala High Court grants extortion from apprehension to histrion Lakshmi Menon

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article