Published: August 17, 2025 05:45 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ടീമിൽ തനിക്കു ബാറ്റിങ് പ്രമോഷൻ ലഭിച്ചതു സഹിക്കാതിരുന്ന ഒരു സീനിയർ താരം ഡ്രസിങ് റൂമിൽ വച്ച് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മുന്‍ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. പേസ് ബോളറായി ഇന്ത്യൻ ടീമിലെത്തിയ ഇർഫാൻ പഠാൻ ബാറ്റിങ്ങിലും ഗംഭീര പ്രകടനം നടത്തിയതോടെയാണ് പ്ലേയിങ് ഇലവനിൽ സ്ഥാനക്കയറ്റം ലഭിച്ചത്. ഇടയ്ക്ക് മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയും ഇർഫാൻ പഠാൻ തിളങ്ങിയിരുന്നു.
‘‘ശ്രീലങ്കയ്ക്കെതിരെയോ, പാക്കിസ്ഥാനെതിരെയോ ഞങ്ങൾ പരമ്പര കളിക്കുകയാണ്. ഏതു ടീമാണെന്നു കൃത്യമായി ഓർക്കുന്നില്ല. ബാറ്റിങ് ക്രമത്തിൽ മൂന്നാം നമ്പരിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത് ഇഷ്ടപ്പെടാതിരുന്ന ഒരു സീനിയർ താരം ഡ്രസിങ് റൂമിൽവച്ച് എന്റെ കോളറിൽ കുത്തിപ്പിടിച്ചു.’’- ഇർഫാൻ പഠാൻ വെളിപ്പെടുത്തി. എന്നാൽ മോശമായി പെരുമാറിയ താരത്തിന്റെ പേര് ഇർഫാൻ പുറത്തുവിട്ടില്ല.
തന്നെക്കാൾ ബാറ്റിങ് മികവുണ്ടെന്നു സ്വയം കരുതുന്ന ആളാണ് അങ്ങനെ ചെയ്തതെന്ന് ഇർഫാൻ പഠാൻ പ്രതികരിച്ചു. ‘‘എനിക്ക് മുൻപ് ബാറ്റിങ്ങിന് ഇറങ്ങാൻ ഇവൻ ആരാണ് എന്നു ചോദിച്ചാണ് അയാൾ ജഴ്സിയിൽ കുത്തിപ്പിടിച്ചത്. അന്നു ഞാൻ ചെറുപ്പമായിരുന്നു. അതുകൊണ്ട് പ്രതികരിച്ചില്ല. ഇന്ന് പേരു പറഞ്ഞ് അവരെ അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ല. സച്ചിന്‍ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ്, ലക്ഷ്മൺ ഇവരൊന്നുമല്ല അതു ചെയ്തത്. ഗാംഗുലി സ്വന്തം സ്ഥാനം വരെ മറ്റുള്ളവർക്കു നൽകുന്ന ആളാണ്.’’- ഇർഫാൻ പഠാൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
English Summary:








English (US) ·