Published: April 07 , 2025 07:32 AM IST
1 minute Read
മുംബൈ ∙ തുടർതോൽവികൾക്കിടെ മുംബൈ ഇന്ത്യൻസിന് ആശ്വാസമായി പേസർ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു. പുറത്തെ പരുക്കിനുശേഷം വിശ്രമത്തിലായിരുന്ന ബുമ്ര ഇന്നലെ മുംബൈ ടീമിനൊപ്പം ചേർന്നു. ഇന്നു ബെംഗളൂരുവിനെതിരായ മത്സരത്തിൽ ബുമ്ര കളിക്കുമെന്ന് മുഖ്യപരിശീലകൻ മഹേള ജയവർധനെ അറിയിച്ചു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ബുമ്ര ഈ വർഷം ജനുവരി 5 മുതൽ ചികിൽസയിലും വിശ്രമത്തിലുമായിരുന്നു.
ബുമ്ര ടീമിനൊപ്പം ചേർന്ന് പരിശീലനം നടത്തുന്ന വിഡിയോ മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പരിശീലനത്തിനിടെ ബാറ്ററുടെ നിലതെറ്റിച്ച് തകർപ്പൻ യോർക്കറിൽ സ്റ്റംപ് പിഴുതെടുക്കുന്ന ബുമ്രയുടെ ദൃശ്യമാണ് ടീം പങ്കുവച്ചത്.
ബുമ്രയുടെ അഭാവത്തിൽ ഇതുവരെ നാലു മത്സരങ്ങൾക്കിറങ്ങിയ മുംബൈ ഇന്ത്യൻസിന്, വിജയം നേടാനായത് ഒരേയൊരു മത്സരത്തിൽ മാത്രമാണ്. ആകെ രണ്ടു പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുംബൈ.
English Summary:








English (US) ·