ബർമിങ്ങാം: എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത് നായകൻ ശുഭ്മാൻ ഗില്ലായിരുന്നു. തകർപ്പൻ ഇരട്ട സെഞ്ചുറിയുമായി താരം ഇംഗ്ലീഷ് മണ്ണിൽ റെക്കോഡ് കുറിച്ചു. ഗില്ലിന്റെ ഇന്നിങ്സിന്റെ കരുത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 587 റൺസെടുത്തു. ഇംഗ്ലീഷ് മണ്ണിൽ ഗിൽ ട്രിപ്പിൾ സെഞ്ചുറി നേടുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ 269 റൺസിന് താരം പുറത്തായി. ഇരട്ട സെഞ്ചുറി നേടിയതിന് പിന്നാലെ അച്ഛനും അമ്മയും അഭിനന്ദിച്ചതായി ഗിൽ പറഞ്ഞു.
പിതാവ് ലഖ്വിന്ദര്‍ ഗില്‍ തന്നെ അഭിനന്ദിച്ചെന്നും എന്നാല്‍ ട്രിപ്പിള്‍ സെഞ്ചുറി നഷ്ടപ്പെടുത്തിയ കാര്യം ഓര്‍മിപ്പിച്ചെന്നും ഗില്‍ വ്യക്തമാക്കി. ബിസിസിഐ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ അച്ഛന്റെ ഓഡിയോ സന്ദേശവും ഗില്‍ പുറത്തുവിട്ടു. നന്നായി കളിച്ചുവെന്നും താരത്തിന്റെ ബാറ്റിങ് ആസ്വദിച്ചുവെന്നും പിതാവ് സന്ദേശത്തില്‍ പറയുന്നു. അണ്ടര്‍ 16, അണ്ടര്‍ 19 തലത്തില്‍ ബാറ്റ് ചെയ്യുന്നതുപോലെയാണ് ഗില്‍ ബാറ്റ് ചെയ്തതെന്നും സന്ദേശത്തില്‍ ലഖ്വിന്ദര്‍ പറഞ്ഞു. അതേസമയം ട്രിപ്പിള്‍ സെഞ്ചുറി നഷ്ടപ്പെടുത്തിയ കാര്യവും സൂചിപ്പിച്ചതായി ഗില്‍ പറഞ്ഞു. താരത്തിന്റെ അമ്മയും ബാറ്റിങ്ങിനെ അഭിനന്ദിച്ചു.
ആദ്യദിനം സെഞ്ചുറി പൂർത്തിയാക്കിയിരുന്ന ഗിൽ വ്യാഴാഴ്ച തുടക്കംമുതൽ അനായാസമായ ബാറ്റിങ്ങാണ് പുറത്തെടുത്തത്. ആക്രമണവും പ്രതിരോധവും ഒരുപോലെ ചേർത്തുവെച്ച ബാറ്റിങ്. ജഡേജ ക്യാപ്റ്റന് മികച്ച പിന്തുണയും നൽകി. 263 പന്തിൽ 150 റൺസ് തികച്ച ഗിൽ 311 പന്തിലാണ് സെഞ്ചുറിയിലേക്ക് എത്തിയത്. മറുവശത്ത് ജഡേജ 80 പന്തിൽ 50 തികച്ചു. ലഞ്ചിന് തൊട്ടുമുൻപാണ് ജഡേജ പുറത്തായത്. ജോഷ് ടങ്ങിന്റെ കുത്തിയുയർന്ന പന്തിനെ പ്രതിരോധിക്കാൻ ശ്രമിച്ച ജഡേജയ്ക്ക് പിഴച്ചു. കൈയിൽ തട്ടിയുയർന്ന പന്ത് വിക്കറ്റ്കീപ്പർ ജെയ്മി സ്മിത്ത് പിടികൂടി. ആറാം വിക്കറ്റിൽ 203 റൺസാണ് ഗിൽ-ജഡേജ സഖ്യം നേടിയത്. 10 ഫോറും ഒരു സിക്സും ജഡേജയുടെ ഇന്നിങ്‌സിലുണ്ട്. ലഞ്ചിന് ഇന്ത്യ ആറിന് 419 റൺസെന്ന നിലയിലായിരുന്നു.
രണ്ടാം സെഷനിൽ പ്രതിരോധിച്ചുനിന്ന വാഷിങ്ടൺ സുന്ദർ ഗില്ലിന് മികച്ച പിന്തുണ നൽകി. ഗില്ലാകട്ടെ, ആക്രമണമൂഡിലേക്ക് കളി മാറ്റി. ഒടുവിൽ ഗില്ലിന്റെ ഇരട്ടസെഞ്ചുറി വന്നു. 311 പന്തിലാണ് ഇന്ത്യൻ നായകൻ കന്നി ഇരട്ടശതകത്തിലേക്ക് എത്തിയത്.
ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് ഗില്‍. മൻസൂർ അലി ഖാൻ പട്ടൗഡിയാണ് ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ നായകന്‍. ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറാണിത്. ഗില്ലിന് പുറമേ സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.
Content Highlights: Indian skipper Shubman Gill connected his fathers connection treble period innings








English (US) ·