Published: October 29, 2025 10:37 PM IST Updated: October 29, 2025 11:20 PM IST
1 minute Read
മെൽബൺ ∙ ക്രിക്കറ്റ് പരിശീലനത്തിനിടെ പരുക്കേറ്റ കൗമാര ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയിൽ. ചൊവ്വാഴ്ച വൈകിട്ട് ഓസ്ട്രേലിയയിലെ മെൽബണിൽ ഫെർൻട്രീ ഗല്ലിയിലെ വാലി ട്യൂ റിസർവിലാണ് സംഭവമെന്ന് ഓസ്ട്രേലിയൻ മാധ്യമമായ ദ് ഓസ്‌ട്രേലിയൻ റിപ്പോർട്ട് ചെയ്തു.
ട്വന്റി20 മത്സരത്തിനു മുന്നോടിയായി നെറ്റ്സിൽ ബാറ്റു ചെയ്തുന്നതിനിടെ കഴുത്തിനു പന്തുകൊണ്ടാണ് പതിനേഴുകാരനായ താരത്തിനു പരുക്കേറ്റത്. സ്ഥലത്തു ബോധരഹിതനായി വീണ കുട്ടിയെ ഉടൻ മൊബൈൽ ഐസിയു ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഓട്ടമാറ്റിക് മെഷീന് ഉപയോഗിച്ച് പന്ത് എറിഞ്ഞായിരുന്നു പരിശീലനമെന്നാണ് വിവരം.
റിപ്പോർട്ടുകൾ പ്രകാരം, ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ ജീവൻ യന്ത്രസഹായത്തോടെയാണ് നിലനിലനിർത്തുന്നത്. കുടുംബം കുട്ടിയോടൊപ്പമുണ്ട്. ‘‘ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും പൂർണമായും അവനും അവന്റെ കുടുംബത്തോടൊപ്പവുമാണ്. ബന്ധപ്പെട്ട ക്രിക്കറ്റ് ക്ലബിനും ഉദ്യോഗസ്ഥർക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.’’– റിങ്‌വുഡ് ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് മൈക്കൽ ഫിൻ പറഞ്ഞു.
‘‘ആരോ ഓടിവന്ന് അവന് പ്രാഥമിക ശുശ്രൂഷ നൽകി. അഞ്ചോ ആറോ മിനിറ്റിനുള്ളിൽ ഒരു ആംബുലൻസ് അവിടെ എത്തി. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. എല്ലാവരും സ്തബ്ധരായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നോ അതിന്റെ ഗൗരവം എന്താണെന്നോ ശരിക്കും അറിയില്ലായിരുന്നു. ആരോ തലയ്ക്ക് അടിച്ചതു പോലെയായിരുന്നു.’’– സംഭവത്തിന്റെ ഒരു ദൃക്‌സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ഇരു ടീമിലെയും താരങ്ങൾ പരസ്പരം അറിയുന്നവരായിരുന്നെന്നും അതിനാൽ എല്ലാവരും ആശങ്കയിലായിരുന്നെന്നും ദൃക്സാക്ഷി പറഞ്ഞു.
2014ൽ, എൻഎസ്‌ഡബ്ല്യുവും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ, കഴുത്തിൽ പന്തുകൊണ്ട് പരുക്കേറ്റ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് മരണത്തിനു കീഴടങ്ങിയിരുന്നു.
English Summary:








English (US) ·