ബാറ്റിങ്ങിനിടെ സീതാറാം എന്ന് മന്ത്രിച്ചുകൊണ്ടിരിക്കും, മറ്റൊന്നും ശ്രദ്ധിക്കില്ല: പിതാവിന്റെ തന്ത്രം ഏറ്റെടുത്തെന്ന് ആര്യവീർ സേവാഗ്

1 week ago 7

ഓൺലൈൻ ഡെസ്ക്

Published: November 13, 2026 10:40 AM IST

1 minute Read

aryavir-sehwag
ആര്യവീർ സേവാഗ്. Photo: X@BCCI

മസ്കത്ത്∙ യൂത്ത് ഏകദിന മത്സരങ്ങൾക്കിടെ സമ്മർദ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബാറ്റിങ്ങിന്റെ സമയത്ത് ‘സീതാറാം’ എന്ന പ്രാർഥന മന്ത്രിക്കാറുണ്ടെന്ന് ഇന്ത്യൻ യുവതാരം ആര്യവീർ സേവാഗ്. വലിയ മത്സരങ്ങൾക്കിടെ തന്റെ പിതാവ് വീരേന്ദർ സേവാഗും ഇങ്ങനെ ചെയ്യാറുണ്ടെന്നും ആര്യവീർ പ്രതികരിച്ചു. അണ്ടർ 19 ഏഷ്യാകപ്പ് മത്സരങ്ങളുടെ ഭാഗമായി ഒമാനിലാണ് ആര്യവീർ നിലവിലുള്ളത്. യുഎഇയ്ക്കെതിരെ 160 റൺസടിച്ച ആര്യവീർ, സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ അർധ സെഞ്ചറിയും നേടിയിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിൽ തോറ്റതോടെ യുഎഇയ്ക്കെതിരായ നിർണായക മത്സരം ജയിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്.

What you should work next

ക്ഷമയോടെ ബാറ്റു വീശിയാണ് യുഎഇയ്ക്കെതിരെ ടൂർണമെന്റിലെ റെക്കോർഡ് വ്യക്തിഗത സ്കോർ ആര്യവീർ ഉയര്‍ത്തിയത്. പിതാവായ സേവാഗ് കളിച്ചിരുന്ന കാലത്ത് ക്രീസിൽനിന്ന് ഗാനങ്ങൾ ആലപ്പിച്ചിരുന്നതു പോലെ, ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്കും മാർഗങ്ങളുണ്ടെന്ന് ആര്യവീർ പ്രതികരിച്ചു. ‘‘പിതാവിനോട് സംസാരിച്ചപ്പോൾ അദ്ദേഹമാണ് എനിക്ക് ഈ ഉപദേശം നൽകിയത്. ബാറ്റിങ്ങിൽ ശ്രദ്ധിക്കുന്നതിനു വേണ്ടി അദ്ദേഹം പാടിക്കൊണ്ടിരിക്കുമായിരുന്നു. ഞാൻ ബാറ്റിങ്ങിന്റെ സമയത്ത് മനസ്സിൽ സീതാറാം എന്ന് ഉരുവിടും. മറ്റൊന്നും മനസ്സിലേക്കു കയറി വരാതിരിക്കാൻ വേണ്ടിയാണിത്. ഞാൻ പന്തിൽ മാത്രമാണു ശ്രദ്ധിക്കുക. പന്ത് എത്തുമ്പോൾ ഷോട്ട് കളിക്കും. ഒരു പ്രത്യേക സാഹചര്യത്തില്‍ എന്തു ചെയ്യും എന്നല്ല, പന്തിനോട് എങ്ങനെ പ്രതികരിക്കും എന്നതാണു ഞാൻ ചിന്തിക്കുക. എനിക്ക് സെഞ്ചറിയോ അർധ സെഞ്ചറിയോ നേടാൻ കഴിയുമോയെന്നും ആലോചിക്കാറില്ല.’’

What you should work next

‘‘യുഎഇയ്ക്കെതിരെ 45 ഓവരും ബാറ്റു ചെയ്യാനായിരുന്നു ശ്രമിച്ചത്. എത്ര സമയം ക്രീസിൽ നിൽക്കാൻ സാധിക്കുമോ അതു ചെയ്യാനാണ് പരിശീലകനും എന്നോടു പറഞ്ഞത്. ഒരു ‍‍ഡോട്ട് ബോൾ വന്നാലും അതിനെക്കുറിച്ചു ഞാൻ ചിന്തിക്കില്ല. കാരണം ആ നഷ്ടം നികത്താൻ ഇനിയും അവസരങ്ങളുണ്ടെന്ന് എനിക്ക് അറിയാം. വലിയ സ്കോർ നേടിയതിലും ഇന്ത്യയെ ജയിപ്പിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഒരു നല്ല പ്രകടനത്തിനു ശേഷം പിതാവ് എനിക്ക് സന്ദേശം അയച്ചാൽ അതു തന്നെ വലിയ കാര്യമാണ്. ഞാൻ സെഞ്ചറി നേടിയാലും ഇല്ലെങ്കിലും പിതാവ് എന്നെ അധികം അഭിനന്ദിക്കാൻ നിൽക്കാറില്ല.’’– ആര്യവീർ മാധ്യമങ്ങളോടു പറഞ്ഞു. ശനിയാഴ്ച നടക്കുന്ന ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

English Summary:

Aryaveer Sehwag batting occurrence successful the Under 19 Asia Cup is driven by his unsocial intelligence absorption method of chanting 'Sitaram' astatine the crease, a method inspired by his legendary begetter Virender Sehwag. The young Indian cricket sensation shared however staying successful the contiguous helps him grip unit during important tourney matches.

Read Entire Article