Published: April 12 , 2025 07:46 AM IST
1 minute Read
ബെംഗളൂരു ∙ ഐപിഎലിൽ ഗുജറാത്തിനെതിരായ തോൽവിക്കു പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചിനെതിരെ ബെംഗളൂരു ടീം മെന്റർ ദിനേഷ് കാർത്തിക്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആവശ്യപ്പെട്ടിട്ടും ബാറ്റിങ് പ്രയാസകരമായ പിച്ചാണ് തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ ഒരുക്കുന്നതെന്ന് കാർത്തിക് ആരോപിച്ചു.
ഇക്കാര്യത്തിൽ ബെംഗളൂരു ടീം മാനേജ്മെന്റ് ക്യുറേറ്ററുമായി ചർച്ച നടത്തും. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചുകൾ ട്വന്റി20 മത്സരങ്ങൾ കൂടുതൽ ആകർഷകമാക്കുമെന്നും കാർത്തിക് പറഞ്ഞു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരുവിനെ 6 വിക്കറ്റിനാണ് ഡൽഹി തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടിയപ്പോൾ 17.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി വിജയമുറപ്പിച്ചു.
സീസണിലെ രണ്ടാം തോൽവി വഴങ്ങിയ ആർസിബി ആറു പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്. മത്സരത്തിനിടെ സൂപ്പർ താരം വിരാട് കോലി പരിശീലകന്‍ ദിനേഷ് കാർത്തിക്കുമായി ഏറെ നേരം ചർച്ചകൾ നടത്തിയിരുന്നു. ക്യാപ്റ്റൻ രജത് പാട്ടീദാറിനോടുള്ള അഭിപ്രായ വ്യത്യാസങ്ങളാണു കോലി പറഞ്ഞതെന്നാണു വിവരം. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.
English Summary:








English (US) ·