ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലുമുണ്ട് വൈഭവം; യൂത്ത് ടെസ്റ്റില്‍ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി

6 months ago 7

19 July 2025, 03:45 PM IST

vaibhav suryavanshi

വൈഭവ് സൂര്യവംശി | X.com/@SportsCulture24

ലണ്ടന്‍: ഇന്ത്യ അണ്ടര്‍ 19 ടീമിനായി തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ താരം ഒട്ടേറെ റെക്കോഡുകളും സ്വന്തമാക്കി. പിന്നാലെ യൂത്ത് ടെസ്റ്റ് പരമ്പരയിലും തിളങ്ങുകയാണ് ഇന്ത്യയുടെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ആദ്യ യൂത്ത് ടെസ്റ്റിലും ബാറ്റുകൊണ്ടു മാത്രമല്ല പന്തുകൊണ്ടും വൈഭവ് മിന്നി.

ആദ്യ യൂത്ത് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 14 റണ്‍സ് മാത്രമാണ് വൈഭവിന് നേടാനായത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി തികച്ചാണ് താരം തിരിച്ചുവന്നത്. 44 പന്തില്‍ നിന്ന് വൈഭവ് 56 റണ്‍സെടുത്തു. ഒന്നാമിന്നിങ്‌സില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ബൗളിങ്ങില്‍ തിളങ്ങിയ കൗമാരക്കാരനെയാണ് കണ്ടത്. താരം രണ്ടു വിക്കറ്റെടുത്താണ് ഞെട്ടിച്ചത്.

യൂത്ത് ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയും വിക്കറ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമന്നെ നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. ബംഗ്ലാദേശിന്റെ മെഹ്ദി ഹസ്സന്റെ റെക്കോഡാണ് താരം തകര്‍ത്തത്. 2013-ല്‍ ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ ഹസ്സന് 15 വര്‍ഷവും 167 ദിവസവുമായിരുന്നു പ്രായം. അതേസമയം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്.

Content Highlights: Vaibhav Suryavanshi Breaks Mehidy Hasans Record Youth Tests

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article