18 August 2025, 11:36 AM IST

ഇർഫാൻ പത്താൻ |Photo: PTI
മുംബൈ: തനിക്ക് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരം തന്നോട് മോശമായി പെരുമാറിയതായി വെളിപ്പെടുത്തി മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഡ്രസ്സിങ് റൂമില്‍വെച്ച് ആ താരം തന്റെ ജേഴ്‌സിയുടെ കോളറില്‍ കുത്തിപ്പിടിച്ചതായും പഠാന്‍ പറഞ്ഞു. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
പേസ് ബൗളറായ ഇര്‍ഫാന്‍ പഠാന്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ താരത്തെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിന് ഇറക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന മുതിര്‍ന്ന താരം ഡ്രസ്സിങ് റൂമില്‍ വെച്ച് ചൂടായി തന്റെ കുപ്പായത്തിന്റെ കോളറില്‍ പിടിച്ചതായാണ് പഠാന്‍ വെളിപ്പെടുത്തിയത്.
ഞാൻ ഒന്നും പറഞ്ഞില്ല. എനിക്കന്ന് അധികം പ്രായമില്ലായിരുന്നു. എന്നെക്കാൾ മികച്ച ബാറ്ററാണ് വിശ്വസിച്ചിരുന്ന ആളായിരുന്നു അയാളെന്നും പഠാൻ പറഞ്ഞു. പേര് പറഞ്ഞ് ആരെയെങ്കിലും അപമാനിക്കുന്നതിൽ അർത്ഥമില്ലെന്നും ക്രിക്കറ്റിൽ സ്ഥിരമായ സൗഹൃദമോ ശത്രുതയോ ഇല്ലെന്നും പഠാൻ കൂട്ടിച്ചേർത്തു.
അത് രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരല്ലായിരുന്നു എന്ന് ഞാൻ വ്യക്തമാക്കാം. താനാണ് കൂടുതൽ കഴിവുള്ള ബാറ്റർ എന്ന് അദ്ദേഹം കരുതി. ക്യാപ്റ്റൻ അദ്ദേഹത്തെ കേൾക്കുകയും അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. എന്നാൽ ആ മത്സരത്തിൽ അദ്ദേഹം നേരത്തെ പുറത്തായി.- പഠാൻ പറഞ്ഞു.
Content Highlights: Indias elder subordinate grabbed Irfan Pathans jersey revealation








English (US) ·